ചെന്നൈ: ഗ്രാമീണ സംഗീതത്തിന്റെ കാവ്യഭംഗി മലയാളിക്ക് പകര്‍ന്നു നല്കിയ സംഗീത സംവിധായകന് ജോണ്സണ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. 58വയസായിരുന്നു. ചെന്നൈ കാട്ടുപാക്കത്തെ വസതിയില്‍വച്ച് നെഞ്ചുവേദന്യൂ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പോരൂരിലുള്ള ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകും വഴിയായാണ് മരണം സംഭവിച്ചത്.
ഇന്നു തൃശൂരിലെ കുടുംബവസതിയിലേക്കു കൊണ്ടുവരും. മുന്നൂറിലധികം സിനിമകള്‍ക്ക് സംഗീതവും പശ്ചാത്തലസംഗീതവും നല്കിയ ജോണ്സണ് മാഷ് ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായാണ് സിനിമാരംഗത്തേക്കെത്തുന്നത്. 1970കളില്‍. ഭരതന് സംവിധാനം ചെയ്ത ആരവം, തകര, ചാമരം എന്നീ സിനിമകള്‍ക്കു പശ്ചാത്തലസംഗീതം നിര്‍വഹിച്ചു ശ്രദ്ധേയനായി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി. 1994ല്‍ പൊന്തന്മാടയിലൂടെയും 1995ല്‍ സുകൃതത്തിലൂടെയും പശ്ചാത്തലസംഗീതത്തിലൂടെ ദേശീയ അവാര്‍ഡു നേടി. പശ്ചാത്തലസംഗീതത്തിനു ദേശീയ അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയെന്ന ബഹുമതിയും ജോണ്‍സണു സ്വന്തം. മൂന്നുതവണ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
1982ല്‍ ഓര്‍മ്മയ്ക്കായി, 1989ല്‍ മഴവില്‍ക്കാവടി, വടക്കുനോക്കിയന്ത്രം, 1999ല്‍ അങ്ങനെയൊരു അവധിക്കാലത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് സംസ്ഥാന്യൂ അവാര്‍ഡ് ലഭിച്ചത്. ഇതിനുപുറമെ 1992ല്‍ സദയത്തിനും 1996ല്‍ സല്ലാപത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
നാലുതവണ കേരള ഫിലിംക്രിട്ടിക്സ് അവാര്‍ഡ് നേടി. ദേവരാജന്‍ മെമ്മോറിയല്‍ അവാര്‍ഡ്, രവീന്ദ്രന്മാസ്റ്റര് മെമ്മോറിയല്‍ അവാര്‍ഡ്, മുല്ലശേരി രാജു സംഗീത അവാര്‍ഡ് തുടങ്ങിനിരവധി പുരസ്കാരങ്ങളും ജോണ്സണ് മാഷെ തേടിയെത്തുകയുണ്ടായി. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമകളിലും ഒരുപോലെ ജോണ്സണ് സംഗീതം നിറഞ്ഞുനിന്നു. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. രാജിയാണ് ഭാര്യ. ഷാന്‍, റെനി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: