ന്യൂദല്‍ഹി: ശ്രീ പത്മനാഭ സ്വമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നും രാജകുടുംബം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്നത്തില്‍ ബി നിലവറ തുറക്കരുതെന്ന് കണ്ടെത്തിയിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് അടുത്ത മാസം സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട് വലിയൊരു പങ്ക് ബി നിലവറയ്ക്കുണ്ട്. മറ്റ് നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ബി നിലവറ തുറക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും രാജകുടുംബത്തിന് വേണ്ടി മൂലം തിരുനാള്‍ രാമവര്‍മ്മ നല്കിയ അപേക്ഷയില്‍ പറയുന്നു.
ക്ഷേത്രത്തിലെ വീഡിയോ ചിത്രീകരണവും ഫോട്ടോഗ്രാഫിയും ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വത്തുക്കളുടെ വീഡിയോ ദൃശ്യം പകര്‍ത്തരുതെന്ന ആവശ്യവും രാജകുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: