ന്യൂദല്‍ഹി: അഴിമതിക്കെതിരെ ഈ മാസം 23ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഇടത് പാര്‍ട്ടികളുടെയും മൂന്നാം ചേരിയിലെ പാര്‍ട്ടികളുടെയും യോഗം തീരുമാനിച്ചു. നിലവിലുള്ള ബില്ല് പിന്‍വലിച്ച് ഫലപ്രദമായ പുതിയ ബില്ല് കൊണ്ടു വരണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
നിലവിലുള്ള ബില്ല് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകാര്യമല്ല. അണ്ണാ ഹസാരയെ അറസ്റ്റ് ചെയ്തതടക്കം നിലവിലുള്ള സംഭവ വികാസങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള വെല്ലുവിളിയാണെന്നും കാരാട്ട് പറഞ്ഞു. യോഗത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് പുറമേ തെലുങ്ക് ദേശം, എ.ഡി.എം.കെ, ബി.ജെ.ഡി, എസ്.ജെ.ഡി, ആര്.എല്‍.ഡി എന്നിവയുടെ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: