ഖൈബര്‍: പാക്കിസ്ഥാനിലെ ഖൈബര്‍ പ്രവിശ്യയിലുള്ള പള്ളിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 30 പേര് മരിച്ചു. പള്ളിയിലെ പ്രധാന പ്രാര്‍ത്ഥന സമയത്താണ് സ്ഫോടനം ഉണ്ടായത്. നൂറോളം ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
മുന്നൂറോളം പേര് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ഉണ്ടായിരുന്നെങ്കിലും സ്ഫോടനം നടക്കന്നതിന് തൊട്ടുമുമ്പ് ഇവര്‍ പോയിയെന്നും അല്ലെങ്കില്‍ മരണ സംഖ്യ ഇനിയും വര്‍ദ്ധിക്കുമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
സുന്നി വിഭാഗക്കാരുടെ പള്ളിയാണിത്. സംഭവത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ പള്ളി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ തകര്‍ന്നു. പള്ളിയ്ക്കകത്ത് ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്തുകയാണ് ചെയ്തതെന്ന് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: