Categories: India

ഷെഹ്‌ല മസൂദ് വധം സി.ബി.ഐക്ക്

Published by

ഭോപ്പാല്‍ : മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തക ഷെഹ്‌ല മസൂദ് വെടിയേറ്റു മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ചു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നു ഷെഹ്‌ലയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഷെഹ്‌ലയെ കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ അടുത്തു നിന്നാണു വെടിവച്ചതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു തവണ മാത്രമാണ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.

ഐ.പി.എസ് ഓഫിസര്‍ പവന്‍ ശ്രീവാസ്തവയ്‌ക്കെതിരേ ഷെഹ്‌ല ലോകായുക്തയ്‌ക്കു പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവരുടെ ജീവനു ഭീഷണിയുണ്ടായിരുന്നതായി ഷെഹ്‌ലയുടെ അച്ഛന്‍ പറഞ്ഞു. ഇക്കാരണത്താല്‍ പോലീസ് അന്വേഷണം സുതാര്യമാകില്ലെന്ന് ഇദ്ദേഹം ആരോപിച്ചു.

പൊലീസിന്റെ ഭാഗത്തു നിന്നു തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by