മട്ടാഞ്ചേരി: എറണാകുളം ജില്ലാ ഗുസ്തി മത്സരത്തില്‍ ആലുവയിലെ ജനസേവാശിശുഭവന്‍ കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 28 പോയന്റ് നേടി ജനസേവാബോയ്സ് ഹോം ഒന്നാമതെത്തിയപ്പോള്‍ എട്ട്പോയിന്റ് നേടി കരിമുകള്‍ ഭാരത് ജിംനേഷ്യം റണ്ണര്‍അപ്പ് സ്ഥാനം നേടി. ആറ് പോയിന്റ് നേടി ഏലൂര്‍ റെസ്ലിംഗ് ക്ലബ് മുന്നാംസ്ഥാനം നേടി. 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ശക്തമായ മത്സരം നടന്നത്. 19 വയസ്സിന് താഴെയുള്ള ജൂനിയര്‍ വിഭാഗത്തില്‍ ഭാരത് ജിം 20 പോയിന്റ് നേടി ഒന്നാംസ്ഥാനവും, കൊച്ചിന് ഗ്രാപ്ലേഴ്സ് 18 പോയിന്റോടെ രണ്ടും, ഏലൂര്‍ റെസ്ലിംഗ് ക്ലബ് ഒമ്പത് പോയിന്റോടെ മുന്നാംസ്ഥാനവും നേടി. സീനിയര്‍ (20 വയസ്സിന് മുകളില്‍) വിഭാഗത്തില്‍ കൊച്ചിന് ഗ്രാപ്പേഴ്സ് 20 പോയിന്റും, കരിമുകള്‍ ഭാരത് ജിം 18 പോയിന്റും, ഏലൂര്‍ റെസ്ലിംഗ് ക്ലബ് 9 പോയിന്റും നേടി. ഒന്നും, രണ്ടും,മൂന്നും സ്ഥാനത്തെത്തി. ഗുസ്തിമത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി ലോഗേഷ്, സൂര്യമുത്തു,കിരണ്‍, കാര്‍ത്തിക്, സുമേഷ് എന്നിവര്‍ സ്വര്‍ണമേഡല്‍ നേടി. അനീഷ്,അനൂപ്, നവാസ്ഖാന്‍ എന്നിവര്‍ വെള്ളിമെഡലും ശ്യാംകുമാര്‍, ഗോവിന്ദ്, ഗൗതം, ബാബു എന്നിവര്‍ വെങ്കലമെഡലുംനേടി. എറണാകുളം ജില്ലാ റെസ്ലിങ്ങ് അസോസിയേഷന് പ്രസിഡന്റ് കെ.വി.സെബാസ്റ്റ്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാദര്‍ മാത്യു കല്ലിങ്കല്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ല റെസ്ലിംഗ് സെക്രട്ടറി ടി.ജെ.ജോര്‍ജ്, അഗസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ജനസേവയിലെ കുട്ടുകള്‍ക്ക് സംസ്ഥാന-ദേശീയ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള സഹായങ്ങള്‍ ചെയ്തുതരുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി.സെബാസ്റ്റ്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: