കുമളി: പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജസ്റ്റിസ് ഹരിഹരന് കമ്മീഷന് ഇന്നലെ പാഞ്ചാലിമേട്, പരുന്തുംപറ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പരുന്തുംപാറയില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കി കൂടുതല്‍ അയ്യപ്പന്മാരെ ഇവിടേക്ക് ആകര്‍ഷിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇതിനായി സര്‍ക്കാരും പഞ്ചായത്തുമാണ് മുന്‍കൈയെടുക്കേണ്ടത്.
കേസില്‍ കക്ഷിചേരേണ്ടവരും സാക്ഷിമൊഴി നല്കാന് സന്നദ്ധതയുള്ളവരും സപ്തംബര്‍ മാസം 9-ാം തീയതി തിരുവനന്തപുരത്ത് നടത്തുന്ന സിറ്റിംഗില്‍ ഹാജരാകണമെന്ന് കമ്മീഷന് അറിയിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ജില്ലാ രക്ഷാധികാരി മോഹനന് പിള്ള തുടങ്ങിയവര്‍ കമ്മീഷന് മുമ്പാകെ കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: