നോര്‍വേയില്‍ ജൂലൈ 22 ന് കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ് ബ്രവിക് എന്ന ഭീകരനേയും അയാളുടെ പ്രത്യയശാസ്ത്രത്തേയും ആഗോള ക്രൈസ്തവ നേതൃത്വം ഒറ്റപ്പെട്ട ഒരു ഭ്രാന്തന്റെ വിക്രിയകളെന്ന് ലളിതവല്‍ക്കരിക്കുമ്പോള്‍ മാധ്യമഭീമന്മാര് ബ്രവിക്കിനെ വലതുപക്ഷ തീവ്രവാദിയെന്നും യൂറോഭ്രാന്തനെന്നും വിളിച്ചുകൊണ്ട് ലോകമെങ്ങും വളര്‍ത്തുന്ന ക്രൈസ്തവ തീവ്രവാദത്തെ നോര്‍വെ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നു. ഭ്രാന്തനെന്ന് പ്രചരിപ്പിക്കുന്ന ബ്രവിക് കഴിഞ്ഞ ഒന്‍പത് കൊല്ലമായി ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. അത് അയാളുടെ വേഷത്തിലും ചിന്തയിലും ചലനത്തിലും വ്യക്തമാണ്. ഏത് തീവ്രവാദിയേയും വെല്ലുന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് അയാള്‍ ആദ്യ കൂട്ടക്കൊലയുടെ കണക്കെടുത്ത് രണ്ടാമത്തെ കൂട്ടക്കൊല നടത്തിയത്. ലോകമാധ്യമങ്ങള്‍ ഈ കുരിശുയുദ്ധ യോദ്ധാവിന്റെ സുന്ദരമായ ചിത്രങ്ങള്‍ ശ്രദ്ധയോടെ പ്രസിദ്ധീകരിച്ചുകൊണ്ട് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബ്രവിക്കിന്റെ മുഖം സ്വാഭാവിക നോര്വേക്കാരന്റേതല്ല, 10 കൊല്ലം മുന്‍പ് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ബ്രവിക് ആര്യനാകാന്‍ ശ്രമിച്ചു എന്നൊക്കെയാണ്. ഈ പ്രചാരണത്തിന് നോര്‍വീജിയന്‍ പോലീസ് സെക്യൂരിറ്റി സര്‍വീസ് മേധാവിയുടെ പിന്തുണയുമുണ്ട്. അതായത് ബ്രവിക് നോര്വെക്കാരനുമല്ല ക്രിസ്ത്യാനിയുമല്ല. നോര്‍വേ ലോകത്തെ സമാധാനത്തിലേയ്ക്ക് നയിക്കാന്‍ അധ്വാനിക്കുന്ന സുന്ദര രാഷ്ട്രമാണെന്ന് അവര്‍ അവകാശപ്പെടുന്നു. അതിനായി നൊബേല്‍ സമ്മാനവും ഉയര്‍ത്തിക്കാണിക്കുന്നു.
ആക്രമണത്തിനായി വീട്ടില്‍ നിന്നിറങ്ങുന്നതിന് മുന്‍പ് ഇന്റര്‍നെറ്റ് വഴി പ്രസിദ്ധീകരിച്ച 1500 ലധികം പേജുള്ള തന്റെ പ്രത്യശാസ്ത്ര വിശദീകരണത്തില്‍ താന്‍ ആധുനിക ക്രൈസ്തവ രക്ഷകനാണെന്നും നൂറുശതമാനം ക്രിസ്ത്യാനിയാണെന്നും അവകാശപ്പെടുന്നു. ബഹുസ്വരത(ാൗഹശേരൗഹ്ൃമഹശൊ) യും സാര്‍വദേശീയതയും ക്രൈസ്തവ മതത്തേയും ക്രിസ്ത്യന്‍ യൂറോപ്പിനേയും ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്ന ബ്രവിക്ക് തന്റെ പൂര്‍വികര്‍ മധ്യകാലഘട്ട മുസ്ലീങ്ങള്‍ക്കെതിരെ പടുത്തുയര്‍ത്തിയ നൈറ്റ് ടെംപ്ലര്‍ (സിശഴവേ ഠലാുഹലൃ) എന്ന കുരിശുയുദ്ധ സേനയെ വീണ്ടും സംഘടിപ്പിക്കുകയാണെന്ന് അവകാശപ്പെടുന്നു.
ഇന്ത്യയില്‍ അമേരിക്കന്‍ പ്രസിദ്ധീകരണമായ ‘ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടറി’ന്റെ ദല്‍ഹി ലേഖകന്‍ ആന്റേഴ്സ്, ഹിന്ദു ദിനപത്രത്തിന്റെ പ്രവീണ്‍ സ്വാമി, ഭാരതത്തില്‍ റുവാണ്ടകള് സൃഷ്ടിക്കാന്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദളിത് നെറ്റ്വര്‍ക്കിന്റെ ജോണ്‍ ദയാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രവിക്കിന്റെ നികൃഷ്ടമായ പ്രത്യയശാസ്ത്രത്തെ ഹൈന്ദവ ഉണര്‍വുമായി താരതമ്യം ചെയ്യാന്‍ ശ്രമം നടന്നു. ഇവരോടൊപ്പം നിശബ്ദത പാലിച്ച് നില്ക്കുന്ന ബുദ്ധിജീവികള്‍ ബ്രവിക്കിനെ വളര്‍ത്തിയ നോര്‍വേ എന്ന തീവ്രവാദി രാഷ്ട്രത്തെക്കുറിച്ച് അജ്ഞത നടിക്കുന്നു. ബഹുസ്വരതയ്ക്കെതിരെ ആഗോള ക്രൈസ്തവ നേതൃത്വം ഉയര്‍ത്തുന്ന വെല്ലുവിളി ബ്രവിക്ക് എന്ന ക്രൈസ്തവ തീവ്രവാദിയില്‍ അവസാനിക്കുന്നതല്ലെന്ന് അവര്‍ കാണാതെ പോവുകയാണ്.
ലോകമെങ്ങുമുള്ള സംഘര്‍ഷങ്ങളില്‍ കയറി ഇടപെടുന്ന നോര്‍വേ സമാധാനവ്യവസായം നടത്തുന്ന ക്രൈസ്തവ തീവ്രവാദി രാഷ്ട്രമാണ്. നോര്‍വേ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് മിനിസ്റ്റര്‍ എറിക് സൊളോഹിം അറിയപ്പെടുന്നത് ‘ഡോക്ടര്‍ ഓഫ് ഡെത്ത്’ എന്ന വിശേഷണത്തോടെയാണ്. ഇയാളാണ് ശ്രീലങ്കയിലും നേപ്പാളിലും സുഡാനിലും നടന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്ക് തീവ്രവാദി പക്ഷത്തുനിന്ന് നേതൃത്വം നല്‍കിയത്. നോര്‍വേ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കമ്പനികളായ സ്റ്റാറ്റ് ഓയിലും നോര്‍സ്ക് ഹൈഡ്രോയും വന്‍തോതില്‍ തീവ്രവാദികള്‍ക്ക് പണം നല്‍കുന്നുവെന്ന് അമേരിക്കന്‍ സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് കമ്മീഷന് വെളിപ്പെടുത്തിയിരുന്നു.
ശ്രീലങ്കയിലും സുഡാനിലും അടക്കം നിരവധി രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിന് നോര്‍വെ അടിയന്തരമായി മാപ്പ് പറയണമെന്ന് ചീൃംലഴശമി അഴമിശെേ ഠലൃൃീൃശൊ (ചഅഠ) എന്ന സംഘടനയുടെ വക്താവ് എഫ്. റോവിക് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിലും സുഡാനിലും നോര്‍വേ നടത്തിയ ചതിയുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവന്നത് ചഅഠ ആണ്. സമാധാന ദൗത്യം എന്ന പേരില്‍ ശ്രീലങ്കയില്‍ ഇടപെട്ടുകൊണ്ടിരുന്ന നോര്‍വെ 2002 ല്‍ ഒത്തുതീര്‍പ്പ് കരാറ് നില്‍നില്‍ക്കുമ്പോള്‍ രഹസ്യമായി ആറ് ടണ്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എല്‍ടിടിഇയ്ക്ക് കൈമാറി. ഈ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വണ്ണിയിലെ കാടുകളില്‍നിന്ന് ഓസ്ലൊ വഴി ലോകമെങ്ങും എല്‍ടിടിഇ തത്സമയം ബന്ധപ്പെട്ടിരുന്നത്.
എല്‍ടിടിഇ പീസ് സെക്രട്ടറിയേറ്റ്, തമിഴ് റീഹാബിലിറ്റേഷന്‍ ഓര്ഗനൈസേഷന് എന്നീ എല്‍ടിടിഇ സംഘടനകള്‍ക്ക് 2005 ല്‍ മാത്രം നോര്‍വെ 3.5 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സൈനിക കേന്ദ്രമായ റിനായില് പുലികള്‍ക്ക് സൈനികപരിശീലനം നല്‍കുന്നതിന്റേയും നോര്‍വീജിയന്‍ സ്പെഷ്യല്‍ ഫോഴ്സ് കടല്‍പ്പുലികള്‍ക്ക് തായ്ലന്റിലെ ഒരു പ്രവിശ്യയില്‍ പരിശീലനം നല്‍കുന്നതിന്റേയും വീഡിയോ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
നോര്‍വീജിയന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ എല്‍ടിടിഇ നേതാവ് വിവേകാനന്ദന് നിത്യസന്ദര്‍ശകനായിരുന്നു. ഡഠഞ്ഞഛജ എന്ന പേരില്‍ അയാള്‍ നടത്തിയിരുന്ന പത്രത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് നോര്‍വെ സര്‍ക്കാര്‍ ആയിരുന്നു. ക്രിസ്ത്യന്‍ പാസ്റ്ററും പിന്നീട് നൊര്‍വേ പ്രധാനമന്ത്രിയുമായ കെ.എം.ബെന്ഡെവിക് ബ്ലാക്ക് ടൈഗര്‍ വി.ബാലാകുമാറിന് തന്റെ ഓഫീസില്‍ പരിധികളില്ലാത്ത സ്വാതന്ത്ര്യം നല്‍കിയിരുന്നു. ശ്രീലങ്കന്‍ യുദ്ധം രൂക്ഷമായി നടക്കുമ്പോള്‍ നോര്‍വീജിയന്‍ പീപ്പിള്‍ എയ്ഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ഇറക്കുമതി ചെയ്ത ഹെവി എര്‍ത്ത് മോര്‍ണിംഗ് എക്യുപ്മെന്റ്, ട്രക്ക്സ്, ബങ്കര്‍, ഇലക്ട്രിക് ജനറേറ്റര്‍ എന്നിവ എല്‍ടിടിഇയ്ക്ക് കൈമാറിയതായി കണ്ടെത്തിയിരുന്നു. എല്‍ടിടിഇ ഉപയോഗിച്ചിരുന്ന 90 ശതമാനം യുദ്ധോപകരണങ്ങളും ചൈനയില്‍നിന്ന് വാങ്ങി നോര്‍വീജിയന്‍ സര്‍ക്കാര്‍ വഴി എത്തിയ്ക്കുന്നതായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഹിന്ദുക്കളും ബുദ്ധന്മാരും കൊല്ലപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ച നോര്‍വേ 1957-58 കാലഘട്ടത്തില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനായി എത്തിയതായിരുന്നു.
മതപരിവര്‍ത്തനം നിയമപരമായി കുറ്റമായിരുന്ന ലോകത്തെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളില്‍ 1954-ല്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ എത്തിയത് ചെറുകിട വ്യവസായ വികസനത്തിന്റെ മറവിലായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആയിരുന്ന ഹോഫണ് എന്ന സുവിശേഷപ്രവര്ത്തകന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെറിയ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുകയും ചെയ്തു. സാങ്കേതിക വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ കുടുംബബംഗ്ലാവില്ത്തന്നെ താമസിപ്പിച്ച് സ്വഭാവ രൂപീകരണത്തിന് പരിശീലനം നല്‍കുകയും അത് മതംമാറ്റത്തിലെത്തുകയും ചെയ്തു. നോര്‍വേ നടപ്പിലാക്കിയ ചെറുകിട വ്യവസായ വികസന പദ്ധതി നേപ്പാളിനെ മതേതര രാഷ്ട്രമാക്കാനും ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിന്റെ ഭരണം മാവോയിസ്റ്റ് ക്രിസ്ത്യാനികള്‍ക്ക് കൈമാറാനുമുള്ള സാഹചര്യം ഒരുക്കി. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പ്രധാനമന്ത്രി ആയതിനുശേഷം ആദ്യം സന്ദര്‍ശിച്ച വിദേശ രാഷ്ട്രം നോര്‍വെയാണ്.
പ്രചണ്ഡയുടെ മാവോയിസ്റ്റ് സേനയെ നേപ്പാളിന്റെ സര്‍ക്കാര്‍ സേനയില്‍ ലയിപ്പിക്കാന്‍ നോര്‍വെ വിദേശ വികസന മന്ത്രിയായ സോളിഹിമിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ രാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. മതേതര നേപ്പാളിനെ കൂടുതല്‍ ചിന്നഭിന്നമാക്കാന്‍ നേപ്പാളിന്റെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ രാജ്യങ്ങള്‍ നോര്‍വെ വഴി ആയിരക്കണക്കിന് കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു.
ലോകത്തെ തന്നെ അന്‍പത് മികച്ച സുവിശേഷ വികസന പദ്ധതികളിലൊന്നായി കണക്കാക്കുന്ന ുൃമ്യ മിറ ംീൃസ എന്ന പദ്ധതി മെഡഗാസ്കറില്‍ നോര്‍വെ നടപ്പിലാക്കി. പത്ത് പശുക്കളെ നോര്‍വീജിയന്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ എത്തിച്ചുകൊണ്ട് തുടങ്ങിയ വികസനത്തിനൊടുവില്‍ മെഡഗാസ്കര്‍ പൂര്‍ണമായി ക്രൈസ്തവവത്കരിക്കപ്പെട്ടു.
ഏഷ്യയില്‍ ബുദ്ധ-ഹിന്ദു മതാനുയായികളെ നേരിടാന്‍ മുസ്ലീം തീവ്രവാദവും മാവോയിസ്റ്റ് തീവ്രവാദവും നോര്‍വെ പ്രോത്സാഹിപ്പിക്കുന്നു. തായ്ലന്റില് ബുദ്ധിസ്റ്റുകളെ നേരിടാന്‍ മുസ്ലീം ജഡഘഛ(ജമംശ ഡിശലേറ ഘശയലൃമശ്ി ഛൃഴമിശമെശ്ി) എന്ന തീവ്രവാദി സംഘടനയ്ക്ക് നോര്‍വെ പിന്തുണ നല്കുന്നു. പുലോയ്ക്ക് എല്‍ടിടിഇ പരിശീലനം നല്കുന്നു. പാലസ്തീന് -ഇസ്രയേല്‍ സമാധാന ഉടമ്പടിയുടെ പേരില്‍ നൊബേല്‍ സമ്മാനം വാങ്ങിയ നോര്‍വെ പാലസ്തീനിയന്‍ ഭീകര സംഘടനയായ ഹമാസിന് പൂര്‍ണ പിന്തുണ നല്കിവരുന്നു. അവരുടെ ഒരു ആശുപത്രി നടത്തുന്നത് നോര്‍വീജിയന്‍ ഡോക്ടര്‍മാരാണ്.
അന്‍സര്‍-അല്‍-ഇസ്ലാം എന്ന തീവ്രവാദി സംഘടനയുടെ നേതാവും ലണ്ടന്‍ ഗ്ലാസ്ഗോവ് തീവ്രവാദി ആക്രമണത്തിന്റെ സൂത്രധാരനും ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയുമായിരുന്ന മുള്ള ക്രെക്കാര് (ങൗഹഹമവ സൃലസമൃ) ഇറാക്കി യുഎസ് സേനയെ തുടര്‍ച്ചയായി ആക്രമിച്ചിരുന്നു. ക്രെക്കാറിനെ നോര്‍വെയില്‍നിന്ന് തട്ടിക്കൊണ്ടു പോകാന്‍ സിഐഎ നടത്തിയ ശ്രമം പൊളിച്ചത് നോര്‍വെയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മുസ്ലീം ഭീകരവാദം ഏഷ്യയില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധന്മാര്‍ക്കുമെതിരെ ഉപയോഗിക്കുന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ രക്ഷപ്പെടുത്തല്‍.
മൊത്തം ജനസംഖ്യയില്‍ 10 ശതമാനം കൊല്ലപ്പെട്ട സുഡാന് യുദ്ധത്തിന് നോര്‍വെ മുഖ്യകാര്‍മികത്വം വഹിച്ചു. സുഡാന് പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന തീവ്രവാദി സംഘടനയുടെ പോഷകസംഘടനയായ സുഡാന് റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ അസോസിയേഷന്, ആഫ്രിക്കന്‍ റൈറ്റ് എന്നീ സംഘടനകള്‍ വഴി പണവും ധാന്യങ്ങളും എത്തിച്ചത് നോര്‍വീജിയന്‍ പീപ്പിള്‍ എയ്ഡ് ആയിരുന്നു. 1999 ല്‍ നോര്‍വീജിയന്‍ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്ത ‘ംലമുീി ൊൗഴഴഹശിഴ ശി ്രമി” എന്ന ഹ്രസ്വചിത്രം 1986 മുതല്‍ (എന്‍പിഎ) ജീവന് രക്ഷാകിറ്റുകളെന്ന പേരില്‍ ആകാശമാര്‍ഗം എസ്പിഎല്എഫിന് വിതരണം ചെയ്യുന്ന ലാന്റ്മൈന്‍ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ വിശദവിവരങ്ങള്‍ നല്കുന്നു. നോര്‍വീജിയന്‍ പീപ്പിള്‍സ് എയ്ഡ് (ചജഅ) നോര്‍വെ സര്‍ക്കാര്‍, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യുഎസ് വിദേശകാര്യവകുപ്പിന് കീഴിലുള്ള യുഎസ് എയ്ഡ്, ഡച്ച് വിദേശകാര്യമന്ത്രാലയം, സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് എന്നിവയുടെ സംയുക്ത സംരംഭമാണ്.
എന്‍പിഎ ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് പാലസ്തീനിയന്‍ അതോറിറ്റിയ്ക്കാണ്. അതേസമയം ഇറാക്കിനെതിരെ കുര്‍ദിഷ് ദേശീയത വളര്‍ത്തിക്കൊണ്ട് ഇറാക്ക്, ഇറാന്, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ മൂന്നുകോടിയോളം കുര്‍ദിഷുകളെ യുദ്ധത്തിനിറക്കുന്നതിനും വന്‍തോതില്‍ സുവിശേഷ വല്‍ക്കരണം നടത്തുന്നതിനും എന്‍പിഎയ്ക്ക് മുഖ്യപങ്കുണ്ട്. കുര്‍ദിഷ് സിനിമകള്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യാപകമായി പള്ളികള്‍ വഴി പ്രചരിക്കുന്നുണ്ട്. വന്‍ സാമ്പത്തിക മുതല്‍മുടക്കില്‍ മുസ്ലീം രാജ്യങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി വിമോചനത്തിനായി കുര്‍ദിഷുകള്‍ പോരാടുന്നതാണ് മിക്ക സിനിമകളുടേയും പ്രമേയം. ‘ഠീൃ്ശലെ രമി ളഹ്യ’ എന്ന കുര്‍ദിഷ് സിനിമ നാഗാലാന്റില്‍ സിഡികള്‍ വഴി വന്‍ ഹിറ്റായത് അടുത്തകാലത്താണ്.
ലോകം മുഴുവന്‍ ആഭ്യന്തരയുദ്ധങ്ങള്‍ക്ക് സൂത്രധാരകത്വം വഹിക്കുന്ന ക്രൈസ്തവ രാഷ്ട്രീയക്കാര്‍ക്ക് ഒപ്പം നില്ക്കുന്ന നോര്‍വെ എഴുപതോളം രാജ്യങ്ങളില്‍ ‘ആക്ഷന്‍ ഓഫ് ചര്‍ച്ച് ടുഗതര്‍’ എന്ന പേരില്‍ അമേരിക്കന്‍-യൂറോപ്യന്‍ ക്രൈസ്തവ സംരംഭങ്ങള്‍ നടത്തുന്നു. പല രാജ്യങ്ങളിലും ഇവരുടെ കീഴിലുള്ള പള്ളികള്‍ തന്നെയാണ് പഞ്ചായത്ത്. ആ രാജ്യങ്ങളിലെ ഏറ്റവും ശക്തമായ ഭരണവ്യവസ്ഥ തന്നെ വിദേശ നിയന്ത്രണത്തിലുള്ള പള്ളികളുടെ ശൃംഖലയാണ്. ഭാരതത്തില്‍ മാവോയിസ്റ്റ് ജില്ലകളില്‍ നോര്‍വേയുടെ സാന്നിദ്ധ്യം ശക്തമാണ്. ഛത്തീസ്ഗഢില്‍ നക്സല്‍ ബാധിത മേഖലയില്‍നിന്ന് അടുത്തകാലത്ത് പുറത്താക്കിയ ‘ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോര്‍ഡേഴ്സ്’ എന്ന സംഘടനയുടെ മുഖ്യസാമ്പത്തിക ഉറവിടം എന്‍പിഎ ആണ്. നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ അടുത്തകാലത്ത് നോര്‍വെയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. നോര്‍വെയുടെ വിപുലമായ ഈ തീവ്രവാദ പശ്ചാത്തലം വിസ്മരിച്ചുകൊണ്ടാണ് ബ്രവിക്കിന്റെ ആക്രമണം ഒറ്റപ്പെട്ടതെന്ന് പ്രചരിപ്പിക്കാന്‍ ക്രൈസ്തവ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും ശ്രമിക്കുന്നത്.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: