കൊച്ചി: തിരൂര്‍ ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പലും എഴുത്തുകാരനുമായ പ്രൊഫ. സി. അയ്യപ്പന് (56) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ആറുമണിക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും.
ഞണ്ടുകള്‍ ,സമ്പൂര്‍ണ്ണകഥകളുടെ സമാഹാരമായ സി.അയ്യപ്പന്റെ കഥകള്‍ എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങള്‍. വ്യവസ്ഥാപിതമായ എഴുത്തിന്റെ രീതികളില്‍ നിന്ന് വഴിമാറിനടന്ന എഴുത്തുകാരനായിരുന്നൂ സി.അയ്യപ്പന്.
നാട്ടുഭാഷയുടെ തനിമയും വീര്യവും അയ്യപ്പന്റെ രചനകളുടെ അടിയാധാരാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: