പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്‌എന്‍ഡിപി യൂണിയന്റെയും ശാഖകളുടേയും, പോഷകസംഘടനകളുടെയുംനേതൃതല യോഗം കുന്നത്തുനാട് ശ്രീനാരായണ ഹാളില്‍ നടന്നു. വൈസ് പ്രസിഡന്റ് സി.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചയോഗം യൂണിയന്‍ സെക്രട്ടറി എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ 25ന് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ചില്‍ താലൂക്ക് യൂണിയനില്‍ നിന്നും 5000 പേരെ പങ്കെടുപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. 2 കോടി രൂപമാത്രം പ്രാരംഭ ചെലവ് വരുന്ന പിന്നോക്ക വിഭാഗ വകുപ്പ് രൂപീകരിച്ചാല്‍ പ്രതിവര്‍ഷം കേന്ദ്രസഹായം 1588 കോടി രൂപ ലഭ്യമാകുമെന്നും, ഒന്നാം ക്ലാസുമുതല്‍ ഉന്നത പഠനം വരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുമെന്നും യോഗം വിലയിരുത്തി. 81ല്‍ പരം പിന്നോക്ക വിഭാഗക്കാര്‍ക്ക് സഹായം ലഭ്യമാക്കുവാന്‍ കഴിയുന്ന ഈ വകുപ്പ് രൂപീകരണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കൗണ്‍സിലര്‍ സജിത് നാരായണന്‍, റ്റി.എന്‍.സദാശിവന്‍, എം.എ.രാജു, ഇ.എന്‍.ഉണ്ണി, ഹരിദാസ്, കെ.എന്‍.ഗോപാലകൃഷ്ണന്‍, കെ.എ.മോഹന്‍കുമാര്‍, പി.വി.ബൈജു, ടി.എസ്.ബൈജു, കെ.എ.പൊന്നു, മനോജ് കപ്രക്കാട്ട്, വി.ജി.പ്രതീഷ്, അഡ്വ.രാജേഷ്, കെ.എം.സജീവ്, ലതാരാജന്‍, ഇന്ദിരാശശി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: