Categories: Ernakulam

ശ്രീകൃഷ്ണജയന്തി: പതാകദിനം ഇന്ന്‌

Published by

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി- ബാലദിനാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ഇന്ന്‌ സംസ്ഥാനവ്യാപകമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിലും പ്രധാന കവലകളിലും ക്ഷേത്ര നഗരങ്ങളിലും കാവിപതാകകള്‍ ഉയര്‍ത്തും. മലയാളികളുടെ പുതുവര്‍ഷാംരംഭദിനമായ ചിങ്ങം 1ന്‌ രാവിലെ 7 മണിക്ക്‌ നടക്കുന്ന പതാകദിനത്തോടെ അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്ക്‌ ഗ്രാമങ്ങളിലും നഗരങ്ങളിലും അരങ്ങുണരും.

നൂറിലധികം സ്വാഗതസംഘങ്ങളുടെ നേതൃത്വത്തില്‍ കൊച്ചി മഹാനഗരത്തിലെ തെരഞ്ഞെടുത്ത അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ കാവിപതാകകള്‍ ഉയര്‍ത്തും. ഗോപൂജ, ഉറിയടി, നാമസങ്കീര്‍ത്തനം, ശ്രീകൃഷ്ണ കഥാകഥനം, കുടുംബസംഗമങ്ങള്‍, കലാമത്സരങ്ങള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. 21ന്‌ വര്‍ണശബളമായ ശോഭായാത്രകള്‍ നടക്കും.

അങ്കമാലി: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം ഇന്ന്‌ വിവിധ ക്ഷേത്രങ്ങളിലും പ്രധാന സ്ഥലങ്ങളിലുമായി 70 ഓളം സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ 50 സ്ഥലങ്ങളില്‍ ഗോപൂജയും നടത്തും.

ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച്‌ വിവിധ ഗോകുലങ്ങളുടെ കീഴില്‍ കുട്ടികള്‍ക്കായി പ്രശ്നോത്തരി, കഥാമത്സരം, കൃഷ്ണഗീതി, ചിത്രരചന, തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്‌. 23 ശോഭായാത്രകളിലായി 1500ല്‍പരം രാധാകൃഷ്ണന്‍മാരും നിശ്ചലദൃശ്യങ്ങളും ഉണ്ടാകും. ശോഭായാത്രയ്‌ക്ക്‌ ശേഷം ശ്രീകൃഷ്ണ കഥാപ്രവചനവും സാംസ്ക്കാരിക സമ്മേളനവും ഉണ്ടാകും. താലൂക്കിലെ ആഘോഷങ്ങള്‍ ബാലഗോകുലം താലൂക്ക്‌ കാര്യദര്‍ശി പി.വി.മോഹനന്‍ അദ്ധ്യക്ഷന്‍ ഇ.എ.നാരായണന്‍ സംഘനാസെക്രട്ടറി വിനയകുമാര്‍, സംയോജകന്‍, വി.എസ്‌.ഉല്ലാസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

കുമ്പളം: ആഗസ്റ്റ്‌ 21ന്‌ നടക്കുന്ന മഹാശോഭയാത്ര, ഉറിയടിയോടുകൂടി ആരംഭിക്കുന്നു. കുമ്പളം വടക്കേ അറ്റത്തുനിന്നും, തെക്കേ അറ്റത്തുനിന്നും ആരംഭിക്കുന്ന ശോഭയാത്ര കാവടി, പഞ്ചവാദ്യം, ശിങ്കാരിമേളം എന്നിവയുടെ അകം പടിയോടെ കുമ്പളം തൃക്കോവ്‌ ക്ഷേത്രസമിതിയില്‍ എത്തിചേര്‍ന്ന്‌ രണ്ട്‌ ശോഭയാത്രയും കൂടി മഹാശോഭായാത്രയായി ശക്തിപുരം ശ്രീമഹാഭദ്രകാളിക്ഷേത്രത്തില്‍ ശ്രീവിവേകാനന്ദ വിജ്ഞാനോദയ സഭയുടെ നേതൃത്വത്തില്‍ പ്രസാദവിതരണത്തോടെ സമാപിക്കുന്നു. ഈ വര്‍ഷത്തെ ജന്മാഷ്ടമി മഹോത്സവത്തിന്‌ സദാശിവന്‍ മാസ്റ്റര്‍ രക്ഷാധികാരിയായും, അദ്ധ്യക്ഷനായി സുരേഷ്‌ കൊട്ടാരിമഠം, ഉപാദ്ധ്യക്ഷനായി പ്രദീപ്‌ പി.വി, സഞ്ജയ്‌ സി.എസ്‌. സതീശന്‍ പള്ളിപ്പറമ്പില്‍, ഉപാദ്ധ്യക്ഷ നിഷാവേണുഗോപാല്‍, പൊതുകാര്യദര്‍ശി ശ്യാംകൃഷ്ണന്‍, സഹകാര്യദര്‍ശി, ഉമേഷ്ണാരായണന്‍, പ്രശാന്ത്‌, ആഘോഷപ്രമുഖ്‌, ഉണ്ണി ആര്‍മേനോന്‍, നിധി പ്രമുഖ്‌, രാജേന്ദ്രപ്രസാദ്‌ കൂടാതെ മാതൃസമിതി അംഗങ്ങളായി രാജി പ്രസാദ്‌, തങ്കമ്മടീച്ചര്‍, സുന്ധുടീച്ചര്‍, കലാരാമചന്ദ്രന്‍ എന്നിവരെ തെരഞ്ഞെടുത്തു.

ആലുവ: എടനാട്‌ ജഗദംബബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 21ന്‌ ശ്രീകൃഷ്ണജയന്തി ബാലദിമായി ആഘോഷിക്കും.ഇന്ന്‌ പതാക ദിനം, ഗോപൂജ എന്നിവ നടക്കും. 21ന്‌ വൈകീട്ട്‌ 4 മണിക്ക്‌ അമ്പലകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ നിന്ന്‌ ആരംഭിക്കുന്ന ശോഭയാത്ര എടനാട്‌ ശ്രീദര്‍ഗ ദേവിക്ഷേത്രം വഴി എടക്കണ്ടം ശ്രിമഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന്‌ ഉറയടി, പ്രസാദവിതരണം, ദീപാരാധന, അഷ്ടഭിഷേകം എന്നിവനടക്കും. ശ്രീകൃഷ്ണജയന്തി ആഘോഷസമിതി ഭാരവാഹികളായി സാവിത്രിടീച്ചര്‍ (രക്ഷാധികാരി) കെ.പി.രവീന്ദ്രന്‍, വി.ജി.ഗോപി, കെ.സി.സുരേഷ്‌, അജ്ഞന സുരേഷ്‌ (സഹരക്ഷാധികാരിമാര്‍),കെ.എഅനീഷ്‌ (ആഘോഷപ്രമുഖ്‌) ഇ.കെ.പ്രദീപ്‌ കുമാര്‍ (നിധി പ്രമുഖ്‌) എന്നിവലരെ തെരഞ്ഞെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by