കൊച്ചി: തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്, വുഡ്ലാന്റ് ഷോറൂമിന് മുന്‍വശമുള്ള സ്റ്റോപ്പ്, ചേര്‍ത്തല ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് എന്നിവ വൈറ്റില മൊബിലിറ്റി ഹബ്ബിലേക്ക് മാറ്റാനുള്ള അപേക്ഷ സ്വീകരിച്ചതായി ആര്‍ടിഎ സെക്രട്ടറി അറിയിച്ചു. എന്നാല്‍ പാലാരിവട്ടം ഭാഗത്തു നിന്നുള്ള ബസ്സുകളേയും കുമ്പളം, പനങ്ങാട്, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്കുള്ള സ്റ്റോപ്പുകളെ സംബന്ധിച്ച് മൊബിലിറ്റി ഹബ്ബും അതിനോടനുബന്ധിച്ചുള്ള റോഡുകളും പൂര്‍ത്തിയായ ശേഷം പരിഗണിക്കും.
എറണാകുളം ടൗണില്‍ നിന്ന് വൈക്കം, തൃപ്പൂണിത്തുറ, കോട്ടയം, മൂവാറ്റുപുഴ ബസ്സുകള്‍ വൈറ്റില സിഗ്നലില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അണ്ടര്‍പാസ്സ് വഴി മൊബിലിറ്റി ഹബ്ബില്‍ പ്രവേശിച്ച് കണിയാമ്പുഴ റോഡ് വഴി ഹബ്ബില്‍ നിന്നും അമ്പലത്തിന് മുമ്പിലേക്കുള്ള റോഡിലേക്ക് പ്രവേശിക്കും. വാഹനങ്ങളുടെ സുഗമമായ യാത്രക്ക് വൈറ്റില ബിവറേജസ് കോര്പ്പറേഷന് റോഡ് മുതല്‍ അണ്ടണ്ടര്പാസ്സ് വരെ വണ്‍വേ ആക്കും. വൈറ്റിലയില്‍ ഹാള്‍ട്ട് ചെയ്യുന്ന എല്ലാ ബസ്സുകളും മൊബിലിറ്റി ഹബ്ബില്‍ പാര്‍ക്ക് ചെയ്യാനും നിലവില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിര്‍ത്തലാക്കാനും ആര്‍ടിഎ യോഗം തീരുമാനിച്ചതായി ആര്‍ടിഎ സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: