ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിഇന്നലെ ചുമതലയേറ്റു. ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തില്‍ രാവിലെ 9നാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ദേവസ്വം കമ്മീഷണര്‍ ഡോ.വി.വേണു അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജീവനക്കാരുടെ പ്രതിനിധി എം.രാജുവാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ടി.വി.ചന്ദ്രമോഹന്‍, ജി.മധുസൂദനന്‍പിള്ള(ആറ്റിങ്ങല്‍), തുഷാര്‍ വെള്ളാപ്പള്ളി(കണിച്ചുകുളങ്ങര), അഡ്വ.എം.ജനാര്‍ദ്ദനന്‍(മലപ്പുറം), കെ.ശിവശങ്കരന്‍(നോര്‍ത്ത് പറവൂര്‍) എന്നിവര്‍ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭരണസമിതിയിലെ സ്ഥിരാംഗങ്ങളായ കോഴിക്കോട് സാമൂതിരി പികെഎസ് രാജ, ക്ഷേത്രംതന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ദേവസ്വം കമ്മീഷണര്‍ സ്ഥാനമേറ്റവരെ ബൊക്കെ നല്‍കി സ്വീകരിച്ചു. എംഎല്‍എമാരായ കെ.വി.അബ്ദുള്‍ ഖാദര്‍, പി.എ.മാധവന്‍, ബാബു എം.പാലിശേരി, ഡിസി സി പ്രസിഡണ്ട് വി.ബലറാം, നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, മമ്മിയൂര്‍ ദേവസ്വം ചെയര്‍ മാന്‍ ജി.കെ.പ്രകാശന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.എം.രഘുരാമന്‍ എന്നിവരും പങ്കെടു ത്തു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പൂന്താനം ഹാളില്‍ ദേവസ്വം കമ്മീഷണറുടെ അധ്യക്ഷതയിലായിരുന്നു ചെയര്‍മാനെ തെരഞ്ഞെടുത്തത്. തുഷാര്‍ വെ ള്ളാ പ്പള്ളി ടി.വി.ചന്ദ്രമോഹ ന്റെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു.
ജി.മധുസൂദനന്‍പിള്ള പിന്താങ്ങി. എല്ലാ അംഗങ്ങളും അംഗീകരിച്ചതിനാല്‍ ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ക്ഷേത്ര ഐശ്വര്യത്തിനും ഭക്തജനങ്ങളുടെ സൗകര്യത്തിനുംവേണ്ടി സുതാര്യമായ ഭരണം കാഴ്ചവയ്‌ക്കുമെന്ന് ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: