തൃശൂര്‍ : അഴിമതിക്കെതിരെ നിരാഹാര സമരം ആരംഭിച്ച അന്നാ ഹസാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപക പ്രതിഷേധം. രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനകള്‍ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലം കത്തിച്ചു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു കെ.നന്ദകുമാര്‍, വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് എന്നിവര്‍ സംസാരിച്ചു. ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജില്ലാപ്രസിഡണ്ട് എ.പ്രമോദ്, പി.ഗോപിനാഥ്, രഘുനാഥ് സി. മേനോന്‍, ശ്രീജി അയ്യന്തോള്‍, ഉമേഷ് കാര്യാട്ട്, പെപ്പിന്‍ ജോര്‍ജ്ജ്, ബാബു കരിയാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. കോര്‍പ്പറേഷന്‍ പരിസരത്ത് പ്രകടനം സമാപിച്ചു.
തൃപ്രയാര്‍ : അന്നാഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഇ.ബാലഗോപാല്‍, ലൗലേഷ്, രവീന്ദ്രന്‍, എം.വി.വിജയന്‍, എന്‍.ഡി.ധനേഷ്, സന്തോഷ് വാടാനപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
വടക്കാഞ്ചേരി : അറസ്റ്റില്‍ പ്രതിഷേധിച്ച മണലിത്തറയില്‍ നിന്നും പുന്നംപറമ്പിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് കെ.എം.റെജി, സുമേഷ് മംഗലം, കെ.സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: