രാഷ്ട്രീയമാറ്റങ്ങള്‍ക്ക് കുറുക്കുവഴികള്‍ തേടുന്നവര്‍ക്ക് ആശയങ്ങള്‍ സമ്മാനിച്ചിരിക്കയാണ് ബി.എസ്.യദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും താരതമ്യേന നിസ്സാരമായി കര്‍ണാടക ലോകായുക്ത എടുത്തു കളഞ്ഞ സംഭവം.
അത്യാഹ്ലാദത്തില്‍ കുതിച്ചു ചാടുന്ന ടിവി ചാനലുകള്‍ക്കോ യെദ്യൂരപ്പ കൈക്കൂലി വാങ്ങുന്നയാളാണെന്ന് ഉറപ്പിച്ചു പറയുന്ന രാഷ്ട്രീയക്കാര്‍ക്കോ മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് രാജി അത്യന്താപേക്ഷിതമാകുംവിധം അവസാന തീര്ച്ചയാണോയെന്ന് ഉറപ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആകപ്പാടെ പൊതുജനങ്ങള്‍ അറിഞ്ഞിട്ടുള്ളത് റിപ്പോര്‍ട്ടിന്റെ ചില ചോര്‍ച്ചകളും ഹെഗ്ഡേ തന്നെ മാധ്യമങ്ങള്‍ക്ക് നല്കിയ ചുരുക്കരൂപവും മാത്രമാണ്.
ജസ്റ്റിസ് ഹെഗ്ഡെ സ്വാധീനങ്ങള്‍ക്ക് വഴങ്ങായ്കയ്ക്കും പരിശുദ്ധിക്കും പേരുകേട്ടയാളാകുന്നു. ഈ ഗുണങ്ങളാണ് അദ്ദേഹം സ്വന്തം നാട്ടില്‍ ലോകായുക്തയായി നിയമിക്കപ്പെടുവാന്‍ കാരണമായത്. പക്ഷേ വഴിയിലെവിടെയോ ഈ നല്ല ന്യായാധിപന് പാളം തെറ്റിയെന്ന് തോന്നുന്നു.
ആദ്യമായി അന്നാഹസാരെയുടെ ടീമംഗമായി പൊതുജനസമക്ഷം അഴിമതിക്കെതിരെ കുരിശുയുദ്ധക്കാരന്റെ വേഷമണിഞ്ഞതോടെ ഹെഗ്ഡെക്ക് തനിക്ക് കൈവന്ന ദേശീയ പ്രസിദ്ധിക്കും സ്ഥാനത്തിനും തക്കവണ്ണം വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതായി വന്നു. മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ നിരന്തര ഇടപെടലുകള്‍ അദ്ദേഹത്തിനെ ഭരണഘടനാപരമായ അധികാരസ്ഥാനം എന്നതിലുപരി ഒരു പൊതുസമൂഹബുദ്ധിജീവി എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്തു. അദ്ദേഹം വഹിക്കുന്ന സ്ഥാനം ആവശ്യപ്പെടുന്ന നിസ്സംഗമായ നിഷ്പക്ഷത എന്ന ഗുണം ക്രമത്തില്‍ അദ്ദേഹത്തിന് കൈമോശം വന്നു. അദ്ദേഹത്തിന്റെ ഒരു ദൃഷ്ടി നിയമത്തില്‍ പതിഞ്ഞിരിക്കവേ, മറ്റേ ദൃഷ്ടി പൊതുജനാഭിപ്രായം എന്ന കോടതിയിലായിപ്പോയി (മാധ്യമങ്ങള്‍ പ്രതിഫലിപ്പിച്ച മാതിരി) രണ്ടാമതായി മുഖ്യമന്ത്രിയായി കര്‍ണാടക ലോകായുക്ത തരംതാണ ശണ്ഠ കൂടലില്‍ ഏര്‍പ്പെട്ടു. രണ്ടുകൂട്ടരും മഞ്ഞക്കാമല പിടിച്ച കണ്ണുകളോടെ പരസ്പ്പരം വീക്ഷിക്കാന്‍ തുടങ്ങി. സുപ്രീംകോടതിക്ക് മാത്രമേ ഖാനനവിവാദത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവൂ എന്ന ഹെഗ്ഡെയുടെ പ്രഖ്യാപനം കര്‍ണാടക സര്‍ക്കാരിന്റെ നിലയും വിലയും കെടുത്തുന്നതായി ജനകീയനായ ഒരു ബുദ്ധിജീവിക്ക് ഇത്തരം ഒരു പ്രസ്താവന നടത്താന്‍ തീര്‍ത്തും അവകാശമുണ്ട്; പക്ഷെ ഭരണഘടനാപരമായ ഉത്തരവാദിത്തവും അധികാരവും പേറുന്ന ഒരു വ്യക്തി കുറച്ചുകൂടി നയപൂര്വവും നിയന്ത്രണത്തോടെയും സംസാരിക്കേണ്ടതുണ്ട്. മലീമസമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇപ്പോള്‍തന്നെ അവശ്യമായിരിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യകരമായിരിക്കില്ല.
ഒരു ബലിമൃഗമായി സ്വയം അവതരിപ്പിക്കാനുള്ള യെദ്യൂരപ്പയുടെ ഉദ്യമം വോട്ടര്‍മാര്‍ എങ്ങനെ ഇന്നത്തെ കൂട്ടക്കുഴപ്പത്തെ എങ്ങനെ കാണുന്നു എന്നതിനെ ആസ്പദമാക്കി വിലയിരുത്തപ്പെടും. കോണ്‍ഗ്രസിന്റെ ബ്രാഞ്ച് ആപ്പീസായി പ്രവര്‍ത്തിച്ചുവന്ന രാജ്ഭവന്റെ ഭീകരമായ പക്ഷപാതിത്വത്തിന് നേരെ ബിജെപി സര്‍ക്കാരിന് തീര്‍ത്തും ന്യായമായ പരാതിയുള്ളത് പരിഗണിക്കുമ്പോള്‍, ലോകായുക്തക്ക് യെദ്യൂരപ്പയോട് മുന്‍കാല പ്രാബല്യത്തില്‍ തന്നെയുള്ള വെറുപ്പും വിദ്വേഷവും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഒരു ഘടകം തന്നെയാകും. ‘ഗൂഢാലോചന’ എന്നത് അസുഖകരമായ സാഹചര്യങ്ങളിലകപ്പെടുന്ന രാഷ്ട്രീയക്കാര്‍ പൊള്ളയായ വാക്സമരം നടത്താന്‍ പ്രയോജനപ്പെടുത്തി വരുന്ന ഒരു പദം ആണ്. പക്ഷെ, യെദ്യൂരപ്പക്ക് ഗുജറാത്തിലെ നരേന്ദ്രമോഡിയെപ്പോലെ “ഇത് ഫൗള്‍ ആണ്” എന്നുവിളിച്ചു പറയാന്‍ തക്കതായ ന്യായമുണ്ട്.
കേസിന്റെ മുഴുവന്‍ വിവരങ്ങളും പുറത്ത് വരികയും നിയമം അന്തിമവിധി പ്രസ്താവിക്കയും ചെയ്യുമ്പോള്‍ മാത്രമേ മാധ്യമങ്ങള്‍ യെദ്യൂരപ്പയ്ക്കെതിരെ നടത്തിയ അപവാദപ്രചരണത്തെ സാധൂകരിക്കാനാവൂ. ഇപ്പോള്‍, വന്ന വിവരങ്ങളിലെ പാകപ്പിഴകള്‍ കണക്കിലെടുക്കുമ്പോള്‍ യെദ്യൂരപ്പ ഒരു കംഗാരു കോടതിയുടെ വിചാരാണാപ്രഹസനത്തിന്റെ ഇരയാണെന്ന് കരുതാന്‍ ന്യായമുണ്ട്. ബിജെപി ഇരട്ട മാനദണ്ഡം എടുക്കുന്നുവെന്ന മാധ്യമങ്ങളുടെ മുറവിളിയെ പ്രതിരോധിക്കാനാവാതെ യെദ്യൂരപ്പയെ താഴെയിറക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമായത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ നിയമസഭാംഗങ്ങളില്‍ ഭൂരിപക്ഷവും കുറ്റാരോപിതനായ യെദ്യൂരപ്പയോടൊപ്പം നിന്നുവെന്നത് വിവാദത്തിനോടുള്ള പൊതുസമൂഹത്തിന്റെ ധാരണയെ കുറിക്കുന്നു.
പ്രാദേശികമായ ഉപകാരങ്ങളുടെ പേരില്‍ എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പയോടുള്ള നന്ദിയും കടപ്പാടുമാണ് ഇതിന് കാരണമെന്ന് എളുപ്പത്തില്‍ വിശദീകരിക്കുന്നത് ശരിയല്ല. തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ മണ്ണില്‍ ചേര്‍ത്തു വെച്ചിരിക്കുന്ന ചെവികളുള്ള എംഎല്‍എമാര്‍ യെദ്യൂരപ്പയ്ക്കെതിരാണ് ബഹുജനവികാരമെങ്കില് തീര്‍ച്ചയായും ഇത്തരം നിലപാട് എടുക്കില്ലായിരുന്നു. ഇതുകാരണമാണ് കേന്ദ്രനേതൃത്വം കര്‍ണാടകയിലേക്ക് വിട്ട രണ്ടു നിരീക്ഷകര്‍ക്ക്-കോണ്‍ഗ്രസിന്റെ മാതിരി, ‘ഹൈക്കമാന്‍ഡ്’ -ആയിത്തീരാന്‍ കഴിയാതിരുന്നത്. അഴിമതി വിരുദ്ധ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ യെദ്യൂരപ്പക്ക് അനുകൂലമായ പ്രാദേശിക വികാരവും അവര്‍ക്ക് കണക്കിലെടുക്കേണ്ടി വന്നു.
പിറകോട്ടു നോക്കുമ്പോള്‍ യെദ്യൂരപ്പയെ ഒഴിവാക്കിയ പ്രക്രിയ താരതമ്യേന എളുപ്പത്തിലുള്ള ഒന്നായിരുന്നുവെന്ന് കാണുന്നു. ജനാധിപത്യലോകത്ത് മഹാന്മാരായ നേതാക്കളുടെ ഉന്നതാദര്‍ശങ്ങളും വഴക്കാളികളും അത്യാഗ്രഹികളുമായ നേതാക്കളെ സൃഷ്ടിക്കുന്ന ജനാധിപത്യത്തിലെ കുപ്പക്കൂനകളും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ എന്നും ആദ്യം പറഞ്ഞ കൂട്ടര് പ്രബലപ്പെട്ടിട്ടുണ്ട്. ഈ വിജയം ജനാധിപത്യത്തിന് മാറ്റുകൂട്ടുകയും സത്യസന്ധതയുടെ പര്യായങ്ങളായി മാറാന്‍ നേതാക്കള്‍ക്ക് പ്രചോദനമരുളുകയും ചെയ്യുന്നു എന്ന വാദം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സത്യമാണ്.
എങ്കിലും ഒരു അപകടം പതിയിരിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജനാംഗീകാരം നേടുകയും ഉപതെരഞ്ഞെടുപ്പുകളില്‍ തന്റെ ജനപിന്തുണ ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്ത് യെദ്യൂരപ്പയുടെ കിരീടം തെറിപ്പിച്ചത് ഹെഗ്ഡെ ഒരൊറ്റ വ്യക്തിയാണ്. യെദ്യൂരപ്പ ബിജെപി കര്‍ണാടക ഘടകത്തിന് ഒരു ബാധ്യതയായിരിക്കുന്നു എന്നുപാര്ട്ടിക്ക് ബോധ്യപ്പെട്ടതുകൊണ്ടല്ല-പാശ്ചാത്യ പാര്‍ലമെന്ററി ജനാധിപത്യങ്ങളില്‍ ഇങ്ങനെയാണ് ഇടയ്ക്ക് വെച്ച് നേതൃത്വം മാറുക. അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നത്. എന്നുപറഞ്ഞാല്‍, ജനാധിപത്യവ്യവസ്ഥിതിയുടെ ആധികാരിക നിയമങ്ങള്‍ക്ക് അനുസ്യൂതമായല്ല കര്‍ണാടകയില്‍ ഈയിടെ അരങ്ങേറിയ രാഷ്ട്രീയ നാടകം എന്നറിയുക.
യെദ്യൂരപ്പയുടെ വീഴ്ച കോണ്‍ഗ്രസില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അഴിമതി ചര്‍ച്ചകളില്‍ ദോഷൈകദര്ശിത്വത്തിന്റെ സമാനത കുത്തിവെയ്ക്കാനുള്ള അതിന്റെശ്രമം പാളിയതില്‍ അത് ഖിന്നമാണ്. പക്ഷേ, പ്രതിപക്ഷത്തുള്ള ഒരു ലക്ഷ്യത്തെ തളയ്ക്കുന്നതില്‍ ഭരണഘടനാപരമായ ഒരു അട്ടിമറി വിപ്ലവത്തിന്റെ പ്രയോജന സാധ്യതകള്‍ കോണ്‍ഗ്രസിന് പ്രചോദനവും പ്രത്യാശയും പകരുന്നു. നരേന്ദ്രമോഡിയെ തെരഞ്ഞെടുപ്പ് പ്രകിയയിലൂടെ തളയ്ക്കാനോ കാത്തതിനാല്, മോഡിയാകും കോണ്‍ഗ്രസിന്റെ അടുത്ത ഉന്നം.
സ്വപന് ദാസ്ഗുപ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: