മറ്റു മതങ്ങളെ പ്രതി സഹിഷ്ണുതയുള്ളവരാകണമെന്നാണ് മുതിര്‍ന്നവര്‍ നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ, സഹിഷ്ണുതയുണ്ടാകാന്‍ പാടില്ല എന്ന് ഞാന്‍ പറയുന്നു. സഹിഷ്ണുത എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് ഇഷ്ടമാകാത്ത ഒന്നിനെ നിങ്ങള്‍ സഹിക്കുന്നു എന്നാണ്. ബഹുമാനം എന്നതാണ് സഹിഷ്ണുത എന്നതിനേക്കാള്‍ മികച്ച പദം.
ദിവ്യചേതനയുടെ ഒരു ഗുണമാണ് ആദരവ്. നിങ്ങളെ മേറ്റ്രാള് മാനിക്കുന്നത് നിങ്ങളുടെ മാഹാത്മ്യത്തിന്റെ, ഗുണവൈശിഷ്ട്യത്തിന്റെ ലക്ഷണമണ്. നിങ്ങള്‍ മറ്റൊരാളെ മാനിക്കുന്നതാകട്ടെ, നിങ്ങളുടെ തന്നെ മികവിന്റെ ലക്ഷണമാണ്. എല്ലാ മതങ്ങളിലും അന്തര്‍ഭവിച്ചിട്ടുള്ള പൊതുഗുണങ്ങളെ കണ്ടെത്താനായാല്‍, ബഹുമാനം തന്നെയുണ്ടാകുന്നു. അപ്പോള്‍ നമുക്ക് ഒരുമയോടെ ശാന്തിയില്‍ വര്‍ത്തിക്കാം, അനുരൂപമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാം.
ലോകത്തിലെ ഓരോ മഹത്തായ പാരമ്പര്യവും ജ്ഞാനത്തിന് മുതല്‍ക്കൂട്ടായി നിലകൊണ്ടിട്ടുണ്ട്. ക്രിസ്തുമതത്തിലെ സ്നേഹസേവനഭാവങ്ങള്‍ അതുല്യമാണ്. ബുദ്ധമതത്തിന്റെ ധ്യാനമനോലയ സന്ദേശങ്ങളുടെ ആഴം അളക്കാവതല്ല. വൈദിക പാരമ്പര്യത്തിലെ പ്രാപഞ്ചിക-സ്വത്വ-ജീവന ജ്ഞാനം പകരം വയ്ക്കാനില്ലാത്ത ഒന്നാണ്. ജൈനപാരമ്പര്യത്തിലെ കര്‍മ്മസിദ്ധാന്തം അദ്വിതീയമാണ്.
ഒരു പാമ്പര്യത്തെ മറ്റൊന്നിനേക്കാള്‍ മികച്ചതെന്ന് കരുതേണ്ടതില്ല. ഈ ലോകജനതയ്ക്ക് സ്വന്തമാണ്. പ്രപഞ്ചനാഥന് പല കാലങ്ങളിലായി പലയിടങ്ങളിലായി അമൂല്യ ജ്ഞാനത്തെ നലംകിക്കൊണ്ടേയിരിക്കുന്നു. നാം ഓരോരുത്തരും ഈശ്വരനു സ്വന്തപ്പെട്ടതാണ്. അവിടുന്ന് നല്കിയതെല്ലാം നമ്മുടെയെല്ലാം സ്വന്തമാണ്.
നിങ്ങളുടെ വായിക്കുന്നത് ഏത് പാരമ്പര്യത്തില്‍പ്പെട്ട ദിവ്യസൂക്തങ്ങളുമാകട്ടെ, അവയെ ഒരു പുതിയ ദൃഷ്ടികോണില്‍ നിന്ന് വായിച്ചെടുക്കുക. അവയെല്ലാം തന്നെ നിങ്ങളെ പ്രേമത്തിലേക്ക്, ആര്‍ദ്രതയിലേക്ക്, ആനന്ദത്തിലേക്ക് നയിക്കുന്നു. സത്യത്തെ, ശാന്തിയെ, സേവനത്തെ, അനുകമ്പയെ, സഹജീവിപരിപാലനത്തെ പ്രതിപാദിയ്ക്കാത്ത ഒരു മതവും നിങ്ങള്‍ കണ്ടെത്തുകയില്ല!
പ്രതികരിക്കാൻ ഇവിടെ എഴുതുക: