കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവും യുവതിയും പിടിയില്‍. കടവന്ത്ര സ്വദേശി കമല്‍രാജ് (45), തമിഴ്നാട് പഴനി സ്വദേശിനി പൂങ്കൊടി (35) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടെ 20ഓളം പേരെയാണ് ഇവര്‍ പീഡിപ്പിച്ചത്. കമല്‍രാജ് റെയില്‍വേ ജീവനക്കാരനാണ്. കടവന്ത്രയില്‍ വീട് വാടകയ്ക്ക് എടുത്താണു പീഡനം നടത്തിയിരുന്നത്. തോപ്പുംപടിയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ സ്ഥിര താമസം.
കുട്ടികളെ തന്ത്രപൂര്‍വം വിളിച്ചു വരുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ പെണ്‍വാണിഭത്തിന് ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: