കാഞ്ഞാണി: ഓട്ടോഡ്രൈവര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് അരിമ്പൂര്‍ മേഖലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ പണിമുടക്കി. അരിമ്പൂരിലെ ഓട്ടോ ഡ്രൈവര്‍ കൈപ്പിള്ളി എടക്കാട്ടുകര അബ്ദുള്‍ റഹ്മാനാണ്(48) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി വിളക്കുമാട് വാസുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് അബ്ദുള്‍ റഹ്മാന് പറഞ്ഞു. അഞ്ചുപേരെ ഓട്ടോയില്‍ കയറുന്നതിന് അനുവദിക്കാതിരുന്നതാണ് മര്‍ദ്ദനത്തിന് കാരണം. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പണിമുടക്കി ഓട്ടോ ഡ്രൈവര്‍മാര്‍ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തി ഓട്ടോകള്‍ നിരത്തിയിട്ടു. അരിമ്പൂര്‍ മേഖലയില്‍ രാത്രികാലങ്ങളില്‍ ഓട്ടോഡ്രൈവര്മാര്ക്കുനേരെ ഗുണ്ടകളുടെ ആക്രമണം വര്‍ധിച്ചുവരികയാണെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും ഡ്രൈ വര്‍മാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: