ന്യൂദല്‍ഹി: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്നാക്ക സംവരണക്കേസില്‍ ജമാഅത്ത് കൗണ്‍സിലിന് ഹര്‍ജി നല്കാന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ആരാഞ്ഞു.
മുന്നാക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സര്‍വകലാശാലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മുന്നോക്ക സംവരണം നടത്തുന്നതില്‍ രജിസ്റ്റേഡ് സൊസൈറ്റിയായ ജമാ അത്ത് കൗണ്‍സിലിന് എന്താണ് എതിര്‍പ്പെന്ന് ജസ്റ്റിസുമാരായ സിംഗ്വി, എച്ച്.എല്‍ ദത്തു എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചു. പിന്നോക്ക സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിരവധി പേര് മുസ്ലിം വിഭാഗത്തിലുണ്ടെന്നും അവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഹര്‍ജി നല്‍കിയതെന്നും ജമാഅത്ത് കൗണ്‍സില്‍ കോടതിയെ അറിയിച്ചു.
ഇത്തരത്തില്‍ എത്ര സംഘടനകളാണ് കേരളത്തിലുള്ളതെ ജസ്റ്റിസ് സിംഗ്വി ചോദിച്ചു. സമുദായത്തിനു വേണ്ടി സംസാരിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നു കോടതി ചോദിച്ചു. ഏതെങ്കിലും വിഭാഗത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് നൂറിലധികം സംഘടനകള്‍ രംഗത്ത് എത്തുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന്റെ മുന്നോക്ക് സംവരണ നയം കൊണ്ട് അവസരം നഷ്ടപ്പെട്ട ഏതെങ്കിലും വ്യക്തികളുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാമല്ലോ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേസില്‍ തുടര്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് എച്ച്.എല്‍ ദത്തു പിന്മാറി. കേരള ഹൈക്കോടതിയില്‍ ആയിരുന്നപ്പോള്‍ സമാനകേസുകള്‍ പരിഗണിച്ച സാഹചര്യത്തിലാണിത്. തുടര്‍ന്നുള്ള വാദം പുതിയ ബെഞ്ച് കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: