പാറ്റ്ന: ബിഹാറില്‍ മുസഫര്‍പുര്‍ ജില്ലയിലെ നാസിപുര് മേഖലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു മാവോയിസ്റ്റുകള്‍ പിടിയിലായി. ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇവരെ പ്രത്യേക ദൗത്യ സേന നടത്തിയ തെരച്ചിലിലാണു കണ്ടെത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് മാവോയിസ്റ്റിന്റെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നു പിടികൂടി. സ്വാതന്ത്ര്യദിനത്തിന് ആക്രമണം നടത്താനുള്ള തയാറെടുപ്പിലായിരുന്നു ഇവരെന്ന് സംശയിക്കുന്നു. പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: