കൊച്ചി: കാസര്‍കോട് വെടിവയ്പ്പ് കേസിലെ മൊഴി ചോര്‍ത്തിയത് അന്വേഷണ കമ്മിഷനായ ജഡ്ജി എം.എ. നിസാര്‍ തന്നെയാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് ആരോപിച്ചു. അതുകൊണ്ട് ഇദ്ദേഹത്തെ പിരിച്ചുവിട്ട നടപടി ന്യായീകരിക്കാവുന്നതാണെന്നും ആര്യാടന് പറഞ്ഞു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനെ യു.ഡി.എഫ് അധികാരത്തില്‍ എത്തിയതോടെ പിരിച്ചു വിട്ടിരുന്നു. ഈ നടപടിയെ ആര്യാടന് മുഹമ്മദ് ന്യായീകരിച്ചു. ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെന്നു കണ്ടാല്‍ കമ്മിഷനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പു മൊഴി പുറത്തുവന്നത് ശരിയായില്ല. രാഷ്ട്രീയമായാണു ജഡ്ജി കാര്യങ്ങളെ കാണുന്നത്. സ്വന്തം തടി രക്ഷപ്പെടുത്താനാണു പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് നടന്ന അക്രമം വര്‍ഗീയ കലാപം നടത്താന്‍ മുസ് ലിം ലീഗ് ആസൂത്രണം ചെയ്തതാണെന്നു എസ്.പി രാംദാസ് പോത്തനും ഡി.വൈ.എസ്.പി രഘുരാമനും നിസാര്‍ കമ്മിഷന് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: