Categories: India

ലങ്കന്‍ സെക്രട്ടറിയുടെ പരാമര്‍ശത്തെ ജയലളിത എതിര്‍ത്തു

Published by

ചെന്നൈ: സംസ്ഥാനത്തെ ശ്രീലങ്കക്കാരുടെ പ്രശ്നങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്നത്‌ രാഷ്‌ട്രീയമായ മുതലെടുപ്പിനാണെന്ന ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രി ജയലളിത എതിര്‍ത്തു. ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോട്ട ബയ രാജപക്സെയാണ്‌ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്‌.

പ്രതിപക്ഷത്തിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന്‌ മറുപടിയായി മനുഷ്യാവകാശ ധ്വംസനം നടന്ന ശ്രീലങ്കക്ക്‌ സാമ്പത്തിക സഹായം നല്‍കാനുള്ള പ്രമേയം സഭയില്‍ പാസ്സാക്കിയത്‌ രാഷ്‌ട്രീയമായ നേട്ടങ്ങള്‍ക്കുവേണ്ടിയല്ലെന്ന്‌ അവര്‍ വ്യക്തമാക്കി. കേന്ദ്രം ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവനയെ അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊളംബോയിലെ ഭരണത്തിനായി ശ്രീലങ്കക്ക്‌ സഹായം നല്‍കാനുളള പ്രമേയം ഐക്യരാഷ്‌ട്രസഭ പട്ടാളവും എല്‍ടിടിഇക്കാരുമായുള്ള സംഘട്ടനത്തിനിടയില്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതായി അറിയിച്ചതുകൊണ്ടാണ്‌. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നത്തില്‍ നയതന്ത്രപരമായ നിലപാടുകള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അതിന്‌ പരിഹാരം കണ്ടെത്തുംവരെ ശ്രമിക്കുമെന്നും ജയലളിത പറഞ്ഞു. ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുകയാണെന്നും ഇതിനിടയില്‍ തമിഴ്‌നാട്ടിലുള്ളവര്‍ ഇതിനെ പിന്‍തുണക്കുന്നതില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നുമായിരുന്നു ഗോട്ടബയ രാജപക്സെ പറഞ്ഞത്‌.

കഴിഞ്ഞ ജൂണ്‍ എട്ടിന്‌ ശ്രീലങ്കയിലെ നാട്ടുകാരുടെ മരണത്തിന്‌ കാരണക്കാരായവരെ ശിക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന്‌ തമിഴ്‌നാട്‌ പ്രമേയം പാസ്സാക്കിയിരുന്നു. തമിഴര്‍ക്ക്‌ തുല്യാവകാശവും നീതിയും ലഭിക്കുന്നതിലേക്കായി ശ്രീലങ്കക്ക്‌ സാമ്പത്തിക സഹായം നല്‍കാനും പ്രമേയം ആവശ്യപ്പെട്ടിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by