കാനോ: വടക്കന്‍ നൈജീരിയന്‍ നഗരമായ ബിയുവില്‍ വന്‍ കലാപം. സൈനികരുടെ വെടിയേറ്റ് ഒരു യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തോളില്‍ വെടിയേറ്റ മറ്റൊരു യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇസ്ലാമിക് സ്കൂളിലെ അധ്യാപകരെ സൈന്യം അറസ്റ്റു ചെയ്തിരുന്നു. ഒരു ആക്രമണ കേസില്‍ പ്രതികളാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു അധ്യാപകരെ അറസ്റ്റു ചെയയ്തത്. ഇതിനെതിരെ നടത്തിയ പ്രകടനത്തിനിടെയായിരുന്നു വെടിവയ്പ്പ് നടന്നത്.
നഗരത്തിലെ കൊട്ടാരത്തിന് മുന്നില്‍ പ്രകടനമായെത്തിയ പ്രതിഷേധക്കാരെ നേരിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിവച്ചപ്പോഴാണ് സ്ത്രീക്ക് വെടിയേറ്റത്. ഇവരുടെ രണ്ടു വയസ്സായ കുഞ്ഞ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.
തുടര്‍ന്ന് കുപിതരായ ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ക്കുകയും അമീറിന്റെ കൊട്ടാരത്തിന് തീവയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: