Categories: India

ദേശീയഗാനത്തില്‍ ‘സിന്ധു’ എന്ന്‌ ചേര്‍ക്കാന്‍ ഹര്‍ജി

Published by

മുംബൈ: സ്വാതന്ത്ര്യദിനം ആസന്നമായിരിക്കെ ദേശീയ ഗാനത്തില്‍ നിന്ന്‌ ‘സിന്ധ്‌’ എന്ന വാക്ക്‌ ഉപയോഗിക്കുന്നതിന്‌ റിട്ടയേര്‍ഡ്‌ അധ്യാപകന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. സിന്ധ്‌ എന്ന വാക്കിന്‌ പകരം സിന്ധു എന്നുപയോഗിക്കണമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

1950 ജനുവരിയില്‍ ദേശീയഗാനത്തില്‍ നിന്നും ‘സിന്ധ്‌’ മാറ്റി ‘സിന്ധു’ എന്നവാക്ക്‌ സര്‍ക്കാര്‍ ഉപയോഗിച്ചതായും ഹര്‍ജിക്കാരനായ ശ്രീകാന്ത്‌ മലൂഷ്സ്തെ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ദേശീയഗാനം പാടുന്നതും പ്രക്ഷേപണം ചെയ്യുന്നതും എപ്പോഴും തെറ്റായ രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധ്‌ പാക്കിസ്ഥാന്റെ ഭാഗമാണെന്നും സിന്ധു ഇന്ത്യയിലെ നദിയാണെന്നും ഹര്‍ജിയില്‍ എടുത്തുപറയുന്നു. രാജ്യത്ത്‌ ദേശീയഗാനം രണ്ട്‌ വ്യത്യസ്ത രീതിയിലാണ്‌ പാടുന്നത്‌. ചിലര്‍ ശരിയായ വാക്ക്‌ ഉപയോഗിക്കുന്നു. മറ്റുചിലര്‍ പാടുമ്പോള്‍ തെറ്റായ വാക്ക്‌ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. സെപ്തംബര്‍ 15ന്‌ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by