തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ രണ്ടാം ദിവസവും ദേവപ്രശ്നം തുടരുന്നു. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ക്ഷേത്ര ജീവനക്കാരുടെ പെരുമാറ്റം ദേവന് അഹിതമുണ്ടാക്കുന്നുവെന്നും പ്രശ്നം പറയുന്നു.
രാവിലെ ഒമ്പത് മണിക്കാണ് ദേവ പ്രശ്നം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച താംബൂല പൂജയുടെ വ്യാഖ്യാനമാണ് ഇപ്പോള്‍ തുടരുകയാണ്. താംബൂലപൂജയില് കണ്ട ലക്ഷണങ്ങളൊന്നും നല്ലതല്ലെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ദേവന് തന്നെ പ്രതികൂലാവസ്ഥയിലാണെന്നാണ് ലക്ഷണം പറയുന്നത്.
ക്ഷേത്രാചാരങ്ങള്‍ പൂര്‍ണ്ണമായും നശിക്കപ്പെട്ടുകഴിഞ്ഞു. ദേവ ഹിതത്തിന് എതിരായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നതെന്നും താംബൂല പൂജയില്‍ തെളിഞ്ഞു. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട നിവേദ്യങ്ങളില്‍ ഒന്ന് ഇടയ്ക്ക് വച്ച് നിര്‍ത്തിയത് ദോഷകരമാണ്. ക്ഷേത്രത്തിലെ ജിവനക്കാര്‍ ഭക്തരോട് കാണിക്കുന്ന പെരുമാറ്റം ശരിയായ രീതിയിലല്ലെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. ഇത് ദേവന് ഒരു തരത്തിലും ഹിതമല്ലെന്നും പ്രശ്നത്തില്‍ പറയുന്നു.
ക്ഷേത്രത്തിലെ സമ്പത്തില്‍ ദര്‍ശിക്കുകയും സ്പര്‍ശിക്കുകയും ചെയ്യാം. ഈ സ്വത്ത് ക്ഷേത്രേതര ആവശ്യങ്ങള്‍ക്കൊന്നും ഉപയോഗിക്കരുതെന്നും ദേവ പ്രശ്നത്തില്‍ തെളിഞ്ഞു. ഇന്നലെ ദേവപ്രശ്നത്തിന് മുന്നോടിയായി രാശി വച്ചപ്പോള്‍ തന്നെ ദേവന് അനിഷ്ടം ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞെന്ന് ജ്യോത്സ്യന്മാര് അഭിപ്രായപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: