കൊച്ചി: തന്നെ ഏല്പിച്ച ചുമതല സത്യസന്ധമായും, ഭരണഘടനാപരമായും നിറവേറ്റുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. പാമോയില്‍ ഇറക്കുമതി കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം നിയമത്തിന് അനുസരിച്ച് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
വിജിലന്‍സ് വകുപ്പു ചുമതല ലഭിച്ചതിനോടു പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പാമോയില്‍ കേസിലെ നിലവിലെ ഉദ്യോഗസ്ഥരെ മാറ്റണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: