ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള എച്ച്.എസ്.ബി.സി ബാങ്കുകളിള്‍ അക്കുണ്ടുകള്‍ ഉള്ള ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാരാണ് 700 ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയത്.
ഈ അക്കൗണ്ടുകളുടെ നിജസ്ഥിതി സംബന്ധിച്ച് പ്രത്യക്ഷ നികുതി ബോര്‍ഡ് അന്വേഷണം തുടങ്ങി. പ്രവാസി ഭാരതീയരുടെ അക്കൗണ്ടുകള്‍ ഉണ്ടോയെന്നും അതൊഴിച്ചുള്ള മറ്റ് അക്കൗണ്ടുകളിലുള്ളത് കള്ളപ്പണമാണോയെന്നുമുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതോടൊപ്പം തന്നെ അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: