ന്യൂദല്‍ഹി: കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഭാരതരത്ന ലഭിച്ചേക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജനാണ് ഇക്കാര്യമറിയിച്ചത്.
എം.എസ്. സ്വാമിനാഥന് റിസെര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പുറപ്പെടുവിക്കും. സ്വാമിനാഥന്റെ എണ്‍പത്തിയഞ്ചാം ജന്മവാര്ഷികത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
അതേസമയം ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനോടു സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. ഒരേ വര്‍ഷം ഒന്നിലേറ പേര്‍ക്കു ഭാരതരത്ന ബഹുമതി നല്കിയ കീഴ്വഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: