കൊല്‍ക്കത്ത: കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ ഒരു വിഭാഗം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെതിരെ വിഎസ് അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പരാതി നല്കി.
കൊല്‍ക്കത്തയില്‍ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങുന്നതിന് മുമ്പാണ് പരാതി നല്‍കിയത്. സമ്മേളനകാലത്തെ അച്ചടക്ക നടപടി റദ്ദാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇതുവരെ സ്വയം വിമര്‍ശനം നടത്തിയില്ലെന്നും വിഎസ് പറഞ്ഞു.
വി.എസിനെ പരാതി സ്വീകരിച്ചെങ്കിലും കേരളത്തിലെ പ്രശ്നങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: