ഇസാഹോ: ഗണേശ വിഗ്രഹത്തെ ആരാധിക്കുവാന്‍ റോമന്‍ കത്തോലിക്കരും അമേരിക്കയിലെ ഇഡാഹോയില്‍ തയ്യാറാണ്. ഇതിനെ മറ്റു പല ഗ്രൂപ്പുകളും എതിര്‍ക്കാറുണ്ട്.
പരസ്പ്പരം മനസ്സിലാക്കുകയും വ്യത്യാസങ്ങളെ അഭിനന്ദിക്കുകയും ചെയ്യുവാന്‍ നമ്മുടെ വിശ്വാസം ആവശ്യപ്പെടുന്നു. പുരാതനമായ ഒരു സംസ്ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഗണേശവിഗ്രഹം, നെവാഡയിലെ അറിയപ്പെടുന്ന റോമന്‍ കത്തോലിക്ക പുരോഹിതനായ ചാള്‍സ് ടി ദുരാന്തേ വെളിപ്പെടുത്തി. ജൂതന്മാരും ബുദ്ധമതക്കാരും ഹിന്ദുക്കളും പ്രത്യേക പ്രസ്താവനകളിലൂടെ ഗണേശവിഗ്രഹം പൊതുവായി പ്രദര്‍ശിപ്പിക്കുന്നതിനെ അനുകൂലിച്ചു.
നോര്‍ത്ത് കരോലിനയിലെ പ്രമുഖ ജനനേതാവ് റബ്ബി ജൊനാതന്‍ ബി ഫെറിച്ചിന്റെ അഭിപ്രായത്തില്‍ കോര്‍ഡി അലിനി പട്ടണത്തിലെ ആര്‍ട്സ് കമ്മീഷനെ മറ്റ് 14 വിഗ്രഹങ്ങളോടൊപ്പം ഗണേശ വിഗ്രഹത്തെ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ ധൈര്യം കാട്ടിയതിന് അഭിനന്ദിച്ചു. നമ്മുടെ ഹിന്ദു സഹോദരന്മാര് കല്‍പ്പിക്കുന്ന അത്രയും പവിത്രത ഒരുപക്ഷേ നമ്മളതിന് നല്കുന്നില്ലെങ്കിലും ഒരു ഗ്രാമീണതയുടെ പര്യായമായി അതിനെ സങ്കല്പ്പിക്കാം, അദ്ദേഹം തുടര്‍ന്നു.
ഗണേശ വിഗ്രഹത്തെ കലാപ്രദര്‍ശനത്തിന് വക്കുകവഴി നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുവാന്‍ പട്ടണത്തിന് കഴിഞ്ഞിരിക്കുന്നതായി നെവാഡയിലെ ബുദ്ധമതപുരോഹിതന്‍ ജിക്കായ് പില്ബ്രയാന് അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളുടേയും കലകളെ പ്രോത്സാഹിപ്പിക്കുന്ന ലോകം വിഷമകരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ ഐക്യവും പരസ്പ്പര ബഹുമാനവും ഉളവാക്കി നമ്മെ നയിക്കും. ഇത് പരസ്പ്പരം സഹകരിക്കുന്ന അമേരിക്ക വിവിധ മതങ്ങളുള്ള നമ്മുടെ സമൂഹത്തില്‍ മാര്‍ഗദര്‍ശനം നല്‍കിയതിന് കോര്‍ഡി അലന് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
ഇത് ശരിയായ മാര്‍ഗത്തിലുള്ള ചുവടുവെപ്പാണെന്ന് ഗണേശ പ്രതിമ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഹിന്ദു നേതാവ് രാജന് സേത് അഭിപ്രായപ്പെട്ടു. ആഗോള ഹിന്ദുത്വ സൊസൈറ്റിയുടെ പ്രസിഡണ്ടായ സേത് ഇതുമൂലം നാനാത്വത്തില്‍ ഏകത്വം സാധ്യമാവുമെന്നറിയിച്ചു. ഗണേശ സാന്നിദ്ധ്യം പവിത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഘ്ന നാശകനായ ഗണേശനെ ഏതൊരു സംരംഭത്തിനും മുമ്പ് സ്തുതിക്കുന്നത് ഭാരതത്തില്‍ പതിവാണ്. ഗണേശ ഭഗവാന് ബുദ്ധിയുടെ അധിപന് കൂടിയാണ്. ഹിന്ദുക്കളുടെ ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ ലക്ഷ്യം മോക്ഷമാണ്.
1878 ല്‍ രൂപീകൃതമായ കോര്‍ഡി അലീന് തടാക നഗരമെന്നും അറിയപ്പെടുന്നു. ഇഡാഹോയിലെ രണ്ടാമത്തെ നഗരമാണ് അലീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: