ഗ്വാട്ടിമാല: 1982ലെ കൂട്ടക്കൊലക്കേസില്‍ ആര്‍മി മുന്‍ ലെഫ്റ്റനന്റിന് 6066 വര്‍ഷം തടവ് ശിക്ഷ. കാര്‍ലൊസ് അന്റോണിയൊ ക്യാരിയസിനെയാണ് കോടതി ശിക്ഷിച്ചത്. മറ്റു മൂന്നു സൈനിക ഉദ്യോഗസ്ഥര്‍ക്ക് 6060 വര്‍ഷം വീതം തടവു വിധിച്ചിട്ടുണ്ട്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 201 പേരെ വധിച്ച കേസിലാണ് അത്യപൂര്‍വ വിധി. ഓരോ കൊലപാതകത്തിനും 30 വര്‍ഷം വീതം തടവനുഭവിക്കണം. മാനുവല്‍ പോപ് സണ്‍, റേയസ് കോളിന് ഗുവലിപ്, ഡാനിയല്‍ മാര്‍ട്ടിനസ് എന്നിവരാണ് കൂട്ടുപ്രതികള്‍. സൈനിക നടപടിക്കു നേതൃത്വം നല്കിയവരാണ് ഇവര്‍.
വിധി പ്രഖ്യാപനത്തിനെതിരേ പ്രതികളുടെ ബന്ധുക്കള്‍ കോടതിക്കു പുറത്തു മുദ്രാവാക്യങ്ങള്‍ മുഴക്കി. നിരപരാധികളാണെന്നും തെളിവില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി തള്ളി. മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ 1960- 1996 കാലഘട്ടങ്ങളിലെ കലാപങ്ങളില്‍ രണ്ടു ലക്ഷത്തോളം പേരെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനയാണ് കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: