ന്യൂദല്‍ഹി: രാജ്യവ്യാപകമായി ബാങ്ക് ഓഫിസര്‍മാരും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തുന്നു. ഒമ്പത് സംഘടനകളുടെ സംയുക്ത സമരവേദി യൂനൈറ്റഡ് ഫോറം ഒഫ് ബാങ്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം.
എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം നെറ്റ് ബാങ്കിങ് തടസപ്പെട്ടു. സംസ്ഥാനത്ത് സമരം പൂര്‍ണമാണ്. പൊതുമേഖല, സ്വകാര്യ, പുതുതലമുറ, സഹകരണ, ഗ്രാമീണ ബാങ്കുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വന്‍കിട സ്വകാര്യ വ്യവസായ ഗ്രൂപ്പുകള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക, പുറം ജോലിക്കരാര്‍ ഉപേക്ഷിക്കുക, ബാങ്കുകളില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നത് അവസാനിപ്പിക്കുക, ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: