ഉത്തര്‍പ്രദേശ്: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ജാഗ്വര്‍ യുദ്ധവിമാനം ബുധനാഴ്ച ദിലാഹി ഫിറോസ്പൂര്‍ ഗ്രാമത്തില്‍ തകര്‍ന്നുവീണു. അപകടത്തില്‍ പെയിലറ്റും വയലില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയും മരിച്ചു. ഈയാഴ്ചയില്‍ നടക്കുന്ന രണ്ടാമത്തെ വിമാനാപകടമാണിത്.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഒരു സീറ്റുള്ള വിമാനം പൊട്ടിത്തെറിച്ച് തീപിടിക്കുകയും പെട്ടെന്ന് തകര്‍ന്നുവീഴുകയുമായിരുന്നുവെന്നും ഡിഐജി എല്‍. രവികുമാര്‍ പറഞ്ഞു. പെയിലറ്റും വയലിലുണ്ടായിരുന്ന ഒരു സ്ത്രീയും അപകടത്തില്‍ മരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
എംഐജി-21 എന്ന യുദ്ധവിമാനം ചൊവ്വാഴ്ച നിലത്തിറങ്ങുന്നതിന് മുമ്പ് രാജസ്ഥാനിലെ ബിക്കാനിര്‍ ജില്ലയില്‍ തകര്‍ന്നുവീണ് പെയിലറ്റ് കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി നാലിന് എംഐജി-21 ‘ബൈസണ്‍’ എന്ന യുദ്ധവിമാനം സാധാരണയുള്ള പരിശോധനാ പറക്കലിനിടയില്‍ എന്ജിന് തകരാറ് ഉണ്ടാകുകയും പെയിലറ്റ് സുരക്ഷിതമായി പുറത്തുവരികയും ചെയ്തു.
2010 ല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എംഐജി-27 ഉം എംഐജി-21 ഉള്‍പ്പെടെയുള്ള പത്ത് യുദ്ധവിമാനങ്ങള്‍ തകര്‍ന്നിരുന്നു.
മൂന്ന് വര്‍ഷത്തിനിടക്ക് 24 യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി തിങ്കളാഴ്ച ലോക്സഭയെ അറിയിച്ചു. അപകടത്തില്‍ നാല് ഉദ്യോഗസ്ഥരും അഞ്ച് സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: