ന്യൂദല്‍ഹി: രാജ്യമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന് ഐ.സി.എം.ആറിന്റെ ഇടക്കാലറിപ്പോര്‍ട്ട്. കേരളത്തിലും കര്‍ണാടകത്തിലും മാത്രം നിയന്ത്രണം തുടര്‍ന്നാല്‍ മതിയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താത്തിനാല്‍ നിരോധനം ആവശ്യമില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രധാന ശുപാര്‍ശ.
റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്ന കേരളത്തിന്റെ ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് റിപ്പോര്‍ട്ട്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ശസ്ത്രീയമായ പഠനം നടന്നു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍കോട്ടെ ദുരിത ബാധിതരില്‍ എന്‍ഡോസള്‍ഫാന്റെ അളവ് നല്ല രീതിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആകാശമാര്‍ഗം എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമാണ് ഇതുണ്ടായത്. ഈ മേഖലകളില്‍ കരള്‍, വൃക്ക രോഗങ്ങള്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ അവിടങ്ങളില്‍ നിരോധനം ആവശ്യമില്ല. കേരളത്തിലും കര്‍ണാടകയിലും നിരോധനം തുടര്‍ന്നാല്‍ മതി.
ബദലുകള്‍ ലഭ്യമാണെങ്കിലും ചെലവു കൂടുതലായതിനാല്‍ സുരക്ഷിതമല്ല. ഇക്കാരണങ്ങളാല്‍ മ്പൂര്‍ണ നിരോധനം ആവശ്യമില്ലെന്ന് ഐസിഎംആര്‍. ഇതോടെ എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും നിരോധിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഐ.സി.എം.ആര് തള്ളിയിരിക്കുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും ഐ.സി.എം.ആര് ഉദ്യോഗസ്ഥര്‍ പഠനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: