Categories: India

വിലക്കയറ്റം: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

Published by

ന്യൂദല്‍ഹി: വിലക്കയറ്റ പ്രശ്നത്തില്‍ ലോക് സഭയില്‍ ഇന്ന് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച നടക്കും. ചോദ്യോത്തരവേള ഒഴിവാക്കിയാണ് ചര്‍ച്ച. ബി.ജെ.പിയിലെ യശ്വന്ത് സിങാണ് ചര്‍ച്ച തുടങ്ങിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുന്നത്.

വിലക്കയറ്റപ്രശ്നം സഭയില്‍ ഒന്നിലധികം തവണ ചര്‍ച്ച ചെയ്തിട്ടും കൃത്യമായ ഒരു നടപടി എടുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് കൃത്യമായ ഒരു നടപടി എടുക്കാന്‍ സഭ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുവെന്ന രണ്ടു വരി പ്രമേയമാണ് ബി.ജെ.പി നേതാക്കള്‍ സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്.

ചോദ്യോത്തരവേള ഒഴിവാക്കിക്കൊണ്ട് വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് കഴിഞ്ഞ ദിവസം ബി.ജെ.പി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനോട് ആദ്യം സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. പിന്നീട് പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് മേല്‍ സര്‍ക്കാര്‍ വഴങ്ങുകയാണ് ഉണ്ടായത്.

ഇടതുപാര്‍ട്ടികളും വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധനവ് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by