രാമേശ്വരം: മുതിര്‍ന്ന എ.ഐ.ഡി.എം.കെ നേതാവ് സദ്വീക സേലനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാമപുരം ജില്ലയിലെ കുമ്പാരത്ത് ഒരു ടെലഫോണ്‍ ടവറിന് സമീപമാണ് സേലന്റെ മൃതദേഹം കണ്ടത്.
രഘുനാഥപുരത്ത് പെട്രോള്‍ പമ്പ് നടത്തുന്ന ഇയാള്‍ കഴിഞ്ഞ രാത്രി പമ്പ് അടച്ച് തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം. ഇയാളുടെ കൈയ്യില്‍ 65,000 ത്തോളം രൂപയുമുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിലാരാണെന്നും കൊലപാതക കാരണവും വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മുന്‍ സ്റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്ന അന്തരിച്ച മുതിര്‍ന്ന നേതാവ് ശേലയ്യ സെര്വ്വായിയുടെ മകനാണ് സദ്വീക സേലന്‍. സേലന്റെ കൊലപാതകത്തെ കുറിച്ചന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: