Categories: Samskriti

ലോകത്തിന്‌ വെളിച്ചമേകി പുരാതന ഭാരതീയ ശാസ്ത്രം

Published by

പുരാതന ഭാരതീയ വൈജ്ഞാനികഗ്രന്ഥങ്ങളില്‍ പലതും വിദേശീയ ഗ്രന്ഥശാലകളില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ എത്തിയിരുന്നു എന്ന്‌ വ്യക്തം. ദശക്കണക്കിന്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ ശതക്കണക്കിന്‌ ഗ്രന്ഥശാലകളില്‍ സഹസ്രക്കമക്കിന്‌ ഭാരതീയ താളിയോലഗ്രന്ഥങ്ങളും അവയുടെ തദ്ദേശീയവും ഇംഗ്ലീഷും ഭാഷകളിലേക്ക്‌ തര്‍ജ്ജമചെയ്യപ്പെട്ടതുമായ ഗ്രന്ഥങ്ങള്‍ കാനഡയിലും അമേരിക്കയിലും കാണാവുന്നതാണ്‌. അവര്‍ അത്‌ വളരെ നിഷ്കര്‍ഷയോടെ അത്യന്താധുനിക സാങ്കേതികവിദ്യകളുപയോഗിച്ച്‌ സൂക്ഷിക്കുന്നുമുണ്ട്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്‌ ഈ താളിയോലഗ്രന്ഥങ്ങള്‍ എന്ന്‌ ചിക്കാഗോ നാഷണല്‍ മ്യൂസിയം ലൈബ്രറിയിലെ ഡയറക്ടറുടെ നാവില്‍ നിന്നുള്ള പ്രതികരണം കേള്‍ക്കാനും ഈ ലേഖകന്‌ കഴിഞ്ഞു. “ഈ കയ്യെഴുത്തുപ്രതികള്‍ താങ്കളുടെ മഹത്തായ രാജ്യത്ത്‌ നിന്നുള്ളവയാണ്‌” എന്നുപറഞ്ഞപ്പോള്‍ ഇംഗ്ലീഷുകാരന്റെ തദ്ദേശവാസികളോടുള്ള ആദരവും എനിക്ക്‌ തൊട്ടറിയാന്‍ കഴിഞ്ഞു. അവരില്‍ ചിലര്‍ക്കെങ്കിലും അറിയാം ആധുനിക ശാസ്ത്രത്തിന്റെ തറക്കല്ലിടല്‍ നടന്നത്‌, ഭാരതീയ വിജ്ഞാനത്തിന്റെ ശിലകളിലൂടെയായിരുന്നു എന്ന്‌. ഒരു കാര്യം വ്യക്തമാണ്‌ – ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തങ്ങളായിരുന്നു എന്ന്‌ വ്യക്തമായഭാഷയില്‍ തെളിവുസഹിതം കാലഘട്ടത്തിന്റെ പിന്‍ബലത്തോടെ വിവരിച്ചാല്‍ അവരുടെ ദേശത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്ക്‌ അവര്‍ കൊടുത്തിരുന്ന, കൊടുക്കുന്ന ബഹുമതി ഭാരതീയര്‍ക്കും പാശ്ചാത്യര്‍ നല്‍കുമെന്ന്‌ ഉറപ്പുണ്ട്‌.

റേഡിയോ കണ്ടുപിടിച്ചത്‌ മാര്‍ക്കോണിയാണെന്ന്‌ പ്രഖ്യാപിച്ചിട്ട്‌ ഒരു നൂറ്റാണ്ടുകഴിഞ്ഞെങ്കില്‍ പോലും, അത്‌ പന്‍വലിച്ച്‌ മാര്‍ക്കോണിയുടെ സ്ഥാനത്ത്‌ ആചാര്യ ജെ.സി.ബോസിനെ അവര്‍ അംഗീകരിച്ചു. അംഗീകാരം നേടിയെടുക്കാന്‍ ഭാരത്തിലെയും വിദേശത്തിലെയും അനവധി ശാസ്ത്രജ്ഞരും ശാസ്ത്ര സംഘടനകളും തുറന്ന ശാസ്ത്രീയ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ബോസിന്‌ ലഭിച്ച അംഗീകാരം. ഇനിയും ശ്രമിച്ചാല്‍ ഗണിത ജ്യോതി-ശാസ്ത്ര-ജീവശാസ്ത്ര ഗ്രന്ഥങ്ങളിലുള്ള അനവധി കണ്ടുപിടുത്തങ്ങള്‍ ആദ്യം ഈനാട്ടിലാണ്‌ നടന്നതെന്ന്‌ തെളിയിച്ച്‌ അംഗീകാരം നേടിയെടുക്കാന്‍ നമുക്ക്‌ സാധിക്കും.

ഭാരതത്തിന്റെ ശാസ്ത്രീയ നേട്ടങ്ങള്‍ വിദേശത്തേക്കെത്തിയത്‌ തെളിവുസഹിതം പഠിച്ചവരും പഠിക്കുന്നവരുമുണ്ട്‌. അവയില്‍ ചിലത്‌ ചോദ്യം ചെയ്യാതെ തന്നെ ലോകം അംഗീകരിച്ചിട്ടുമുണ്ട്‌. കാരണം അത്‌ ഭാരതീയശാസ്ത്രം പഠിച്ച്‌ പ്രചരിപ്പിച്ച വിദേശീയന്റെ തന്നെ സംഭാവനയാണ്‌. ഭാരത്തില്‍ നിന്നും ശാസ്ത്രം വിദേശത്തേക്ക്‌ ഒഴുകിയതിനെക്കുറിച്ച്‌ ഏതാനും വസ്തുതകള്‍ മാത്രം ഇവിടെ വിവരിക്കാം.

ഈജിപ്തിലെ പിരമിഡുകളുണ്ടാക്കുവാനായി. കരിങ്കല്ലും ചുണ്ണാമ്പുകല്ലും ചെത്തിമിനുക്കുവാന്‍ ഇരുമ്പ്‌ ഉളികൊണ്ടുപോയത്‌ ഭാരതത്തില്‍ നിന്നായിരുന്നുവത്രേ. മദ്ധ്യേഷ്യയുമായി ഭാരത്തിനുണ്ടായിരുന്ന ബന്ധം ലോഥലില്‍ നിന്ന്‌ വ്യക്തമാകുന്നു. ബി.സി. 6-ാ‍ം നൂറ്റാണ്ടില്‍ ആക്കിമേനിയന്‍ സാമ്രാജ്യം, ഗ്രീക്കോ ബാട്രിക്കല്‍ സാമ്രാജ്യം, മെഡിറ്ററേനിയന്‍ സാമ്രാജ്യം, ഗ്രീക്കോ ബാട്രിക്കല്‍ സാമ്രാജ്യം, മെഡിറ്ററേനിയന്‍ പ്രദേശത്തെ സാമ്രാജ്യങ്ങള്‍ എന്നിവരുമായി ഭാരത്തിന്‌ വ്യാപാരങ്ങളുണ്ടായിരുന്നതില്‍ കൈമാറ്റം ചെയ്യപ്പെട്ട പ്രധാന ഉല്‍പ്പന്നങ്ങളെല്ലാം സാങ്കേതിക ഉല്‍പ്പന്നങ്ങളായിരുന്നു. ബി.സി. 2000 കളില്‍ നടന്ന വ്യാപാര ബന്ധങ്ങളില്‍ ഈജിപ്തും ഉള്‍പ്പെട്ടിരുന്നു. അനവധി ഭാരതീയ ഗണിത-ജ്യോതിശാസ്ത്രഗ്രന്ഥങ്ങള്‍ ഈ നാട്ടിലെ ഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്യപ്പെടുകയുണ്ടായി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റ്സ്‌ അദ്ദേഹത്തിന്റെ രചനയായ ഹിപ്പോക്രേറ്റ്‌ കളക്ഷനും, പ്ലേറ്റോയുടെ തിമായോസിലും, റോമിലും മറ്റും പ്രചാരമുണ്ടായിരുന്ന പുരാതന ആരോഗ്യശാസ്ത്രഗ്രന്ഥങ്ങലായിരുന്നു. സെല്‍സസിന്റെ സ്ക്രിബോണിയസ്‌ ലാര്‍ജസ്‌, പ്ലൈനിഡസ്‌ എന്നിവയിലെ അനവധി താത്വികവും സാങ്കേതികവുമായ വിവരങ്ങള്‍, പ്രധാനമായും ഭാരതീയ ശാസ്ത്രഗ്രന്ഥമായ ശുശ്രുതസംഹിതപോലെയുള്ള ആരോഗ്യ ശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്നായിരുന്നു എന്നറിയുമ്പോള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുന്‍പ്‌ മുതല്‍ക്ക്‌ നമ്മുടെ നാട്ടില്‍ നിന്നും മറ്റ്‌ ലോകത്തിലേക്ക്‌ വ്യാപിച്ച വിജ്ഞാനങ്ങളുടെ പരപ്പും അളവും ഊഹിക്കാനാകും.

ഡോ. എന്‍.ഗോപാലകൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by