കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി തീരദേശ മേഖലയില്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ഒരു വിഭാഗം ശ്രമം നടത്തി വരുന്നുണ്ട്. പ്രശ്നക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കുന്നതില്‍ പോലീസിണ്റ്റെ ഭാഗത്ത് നിന്നുള്ള അലംഭാവമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രചോദനമാകുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് സ്ഥലപ്പേരുകള്‍ മാറ്റി നിശ്ചയിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ മത്സ്യബന്ധനത്തിന് പോവുകയായിരുന്ന ഷാജി, സുനില്‍ എന്നീ മത്സ്യത്തൊഴിലാളികളെ യാതൊരു പ്രകോപനവുമില്ലാതെ മീനാപ്പീസിനു സമീപത്ത് വെച്ച് അക്രമിച്ചവരുടെ ലക്ഷ്യം സംഘര്‍ഷം സൃഷ്ടിക്കുക എന്നുള്ളതാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നാട്ടിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും സര്‍ക്കാറിണ്റ്റെ ഭാഗത്തുനിന്നും അടിയന്തിര നടപടി ഉണ്ടാകാത്ത പക്ഷം നാട്ടില്‍ സംഘര്‍ഷം ക്ഷണിച്ച് വരുത്തുന്ന സ്ഥിതി സംജാതമാകും. കാഞ്ഞങ്ങാട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സുനിതാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.രാജേഷ്, ബിനു ചിത്താരി, സുഭാഷ് പുഞ്ചവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: