ജീവിതത്തെ ശരിയായി വിലയിരുത്താതെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിലൂടെ സര്‍വതും വലിച്ചെറിഞ്ഞ് കാവിയുടുക്കുന്നവരുണ്ട്. അവരുടെ ജീവിതം നിരാശ നിറഞ്ഞതായിരിക്കും.
ഒരു ഗൃഹസ്ഥന് ഒരു സ്ത്രീയെയും കുട്ടികളെയും (ഒന്നോ രണ്ടോ കുട്ടികള്‍) നോക്കിയാല്‍ മതി. അവരുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മതി. എന്നാല്‍ ആദ്ധ്യാത്മികവ്യക്തി ലോകത്തിന്റെ മുഴുവന്‍ ഭാരം താങ്ങേണ്ടവനാണ്. ഒരു സാഹചര്യത്തിലും അവന് പതറാന്‍ പാടില്ല. മറ്റൊരാളുടെ വാക്കിലോ പ്രവൃത്തിയിലോ അല്ല അവന്റെ ജീവിതം. പക്ഷേ ഇന്ന് നമ്മള് അങ്ങനെയല്ല. ഒരുത്തന് ദേഷിച്ചു രണ്ടു ഭള്ളു പറഞ്ഞാല്‍ മതി, താമസമില്ല, ഉടനെ അവനെ കൊല്ലാനുള്ള പുറപ്പാടാണ്. ഉടനെ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീടുള്ള ചിന്ത അവനെ അനശിപ്പിക്കുന്നതിനെക്കുറിച്ചാണ്. അന്യരുടെ ചുണ്ടത്തെ രണ്ടുവാക്കിലിരിക്കുകയാണ് നമ്മുടെ ജീവിതത്തിന്റെ തുലാസ്. എന്നാല്‍ ആദ്ധ്യാത്മികജീവി അങ്ങനെയല്ല. അവന് തന്നില്‍ തന്നെ നില്ക്കുവാനുള്ള അഭ്യാസം നടത്തുന്നു. എന്താണ് യഥാര്‍ത്ഥ ജീവിതമെന്ന് പഠിക്കുകയാണ്. ശരിയായ വിവേകവും വൈരാഗ്യവും കൂടാതെ ആദ്ധ്യാത്മജീവിതം സാദ്ധ്യമല്ല.
– ശ്രീ മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: