ഈശ്വരനും ഭക്തനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഈശ്വരനില്‍ ശുദ്ധബോധവും ശുദ്ധമായ സര്‍ഗ്ഗശക്തിയും നിഷ്കളങ്കമായ പ്രേമവുമാണുള്ളത്. ആത്മസാക്ഷാത്കാരം ലഭിച്ച ഒരു ജ്ഞാനിയിലും അങ്ങനെത്തന്നെയാണ്. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളും ഈശ്വരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഉറങ്ങുമ്പോള്‍ എല്ലാവരും ഈശ്വനാണ്. അപ്പോള്‍, മനസ്സ് ശുദ്ധമായ ബോധത്തെ പ്രകടമാക്കുന്നു.
ഈശ്വരനും ഈശ്വരാംശത്തില്‍ പിറക്കുന്നവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. അതുകൊണ്ടുതന്നെ നിങ്ങളും ദൈവമാണ്. എല്ലാ ദൈവമയമാണ്. ഈശ്വരന് സര്‍വവ്യാപിയാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, അങ്ങനെ കാണാനുള്ള കണ്ണ് നിങ്ങള്‍ക്ക് വേണം എന്നുമാത്രം. ഏറ്റവും എളുപ്പം പ്രാപിക്കാവുന്നതാണ് ഈശ്വരന്. ചില സ്ഥലങ്ങളില്‍ ശദ്ധ ലഭിച്ചെന്ന് വരില്ല. പക്ഷേ, അവിടെയും ഈശ്വരനുണ്ട്. ചില സ്ഥലങ്ങളില്‍ സൂര്യപ്രകാശം ലഭിച്ചെന്ന് വരില്ല. പക്ഷേ, അവിടെയും ഈശ്വരനുണ്ട്. ചില സ്ഥലങ്ങളില്‍ സൂര്യപ്രകാശം കിട്ടിയെന്നുവരില്ല. എങ്ങിലും അവിടെ ഈശ്വരസാന്നിധ്യം കാണാം. അന്തരീക്ഷത്തിനമപ്പുറത്തും ഈശ്വരനെ കാണാം. ജീവനും പ്രേമവും എല്ലായിടത്തുമുണ്ട്. ആ ദിവ്യപ്രേമത്തില്‍ മുങ്ങുമ്പോള്‍ ഈശ്വരനും നിങ്ങളും ഈശ്വരദൃഷ്ടിയും തമ്മില്‍ ഭേദമില്ല. ഈശ്വരനെ സൃഷ്ടിയില്‍ തന്നെ കാണണം.
സര്‍വവ്യാപിയായ ഈശ്വരനോട് നിസാര ആവശ്യങ്ങളാണ് നമ്മള് ആവശ്യപ്പെടുക. കാല്‍മുട്ടിലെ വേദന, കഴുത്തിലെ വേദന തുടങ്ങിയവ സുഖപ്പെടുത്തല്‍, ഭാര്യയെയും സഹോദരിയെയും സംരക്ഷിക്കാന്‍ അങ്ങനെ ചെറിയ കാര്യങ്ങള്‍ക്ക് ഈശ്വരനെ വിളിച്ചുകൊണ്ടേയിരിക്കുന്നു.
ഈശ്വരന് ഭാര്യയായും കുട്ടിയായും അച്ഛനായും അമ്മയായും നിങ്ങളുടെ കൂടെയുണ്ട്. പിന്നെ എന്തിനാണ് വെറുതെ നിസാര കാര്യങ്ങള്‍ക്ക് വിളിച്ചുകൊണ്ടേയിരിക്കുന്നത്? അകലെയുള്ള ആളയല്ല വിളിക്കേണ്ടത്. അതുകൊണ്ട് നിങ്ങളില്‍ തന്നെയുള്ള ഈശ്വരനെ അനുഭവിക്കുകയാണ് വേണ്ടത്.
ഈശ്വരനെ അറിയുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത കൈവരൂ. നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള വളരെ ശുദ്ധമായ മണ്ഡലത്തില്‍ നിന്നാണ് എല്ലാ സര്‍ഗ്ഗാത്മകതയും ഉത്ഭവിക്കുന്നത്. ചിന്താമണ്ഡലത്തില്‍ നിന്നും സൃഷ്ടി ഉത്ഭവിക്കുകയില്ല. നാമീക്കാണുന്ന പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം മനുഷ്യസൃഷ്ടിയാണെന്ന് പറയാനാവില്ല. മനുഷ്യന് സൃഷ്ടിച്ചു എന്നുപറയുന്നതൊക്കെ ഈശ്വരസൃഷ്ടിതന്നെയാണ്. ഒരു മനുഷ്യന് ആദ്യം, ആന്തരികമായ പ്രേരണ ഉദിക്കുന്നു. പിന്നെ ചിന്ത വരുന്നു… “ഞാനിതുചെയ്യും” എന്ന് ഉറപ്പിച്ച്, അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അങ്ങനെ കാമറയും, വിമാനങ്ങളുമുണ്ടാകുന്നു. ചിന്തക്കനുസരിച്ചാണ് മനുഷ്യന് പ്രവര്‍ത്തിക്കുന്നത്. അല്ലേ? ആ ചിന്തയുടെ ഉറവിടം ഈശ്വരനില്‍ നിന്നാകുന്നു. വാസ്തവത്തില്‍ ഈശ്വരനെന്ന ആശയത്തില്‍ നിന്ന് നിങ്ങളെ അറിയുന്നത് ശാസ്ത്രമാണ്. എന്നാല്‍, ശാസ്ത്രജ്ഞാനത്തില്‍ പക്വത കൈവരിക്കുമ്പോള്‍ ഈ സൃഷ്ടിയുടെ അത്യത്ഭുതകരമായ പ്രതിഭാസത്തെ, ഈ സൃഷ്ടിജാലകത്തിന്റെ പ്രവര്‍ത്തനത്തെ നിങ്ങള്‍ അഭിനന്ദിക്കും.
സൃഷ്ടിയിലൂടെ തന്റെ അന്തഃസത്തയിലേക്ക് അന്വേഷിച്ചുപോയി യാഥാര്ത്ഥ്യമറിയുന്നവനാണ് യഥാര്‍ത്ഥ ഭക്തന്. അങ്ങനെയല്ലാത്തവര്ക്കാണ് ‘സന്ദേഹ’മുണ്ടാകുക. അതിന്റെ അര്‍ത്ഥം എല്ലാവരും ‘ശാസ്ത്രജ്ഞന്’ ആവുക എന്നല്ല. സമഗ്രമായ ഈ പ്രപഞ്ചസൃഷ്ടിയുടെ പിറകിലുള്ള അനന്തവും അപ്രമേയവുമായ ശക്തിയെ അറിയുക… പൂര്‍ണമായും ആ ആശ്ചര്യത്തില്‍ ജീവിക്കുക.
ഒരു ആത്മജ്ഞാനിയുടെ സാമീപ്യം നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. അത് അത്യപൂര്‍വ്വമാണ്, അവര്‍ണനീയമാണ്. അതൊരിക്കലും പ്രവചിക്കാനാവില്ല. മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ ചിലപ്പോള്‍ പ്രവചിക്കാന്‍ പറ്റിയെന്നിരിക്കും. പക്ഷേ, സങ്കല്പരഹിതമായ മനസ്സിനെ പ്രവചിക്കാനാവില്ല. അതിസൂക്ഷ്മമായ ദ്രവ്യമാണ്. മനസ്സ്.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: