കോട്ടയം: കാഞ്ഞിരപ്പള്ളി ശ്രീഗണപതിയാര്‍ കോവിലില്‍ വച്ചു നടന്ന അന്തര്‍ദ്ദേശീയ ഗണപതിസത്രത്തിണ്റ്റെ തുടര്‍ച്ചയായി രണ്ടാമത് സത്രം ഈ വര്‍ഷം കോട്ടയത്ത് വച്ച് നടത്തപ്പെടുന്നു. ഗണേശപുരാണസപ്താഹം, അഷ്ടദ്രവ്യഗണപതിഹോമം, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ക്ഷേത്രകലകളുടെ അവതരണം, ഗണപതി ചിത്രങ്ങളുടെയും ശില്‍പനങ്ങളുടെയും പ്രദര്‍ശനം എന്നിങ്ങനെ ഏഴ് ദിവസത്തെ പരിപാടികളാണ് സത്രത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. വിവിധ മതപണ്ഡിതന്‍മാര്‍ പങ്കെടുക്കുന്ന വിദ്വത്സംഗമങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ താന്ത്രികസദസ്സ്, വാസ്തുവിദ്യാസദസ്സ്, ജ്യോതിഷസദസ്സ്, ആയുര്‍വ്വേദ സദസ്സ്, രാഷ്‌ട്രമീമാംസാസദസ്സ് എന്നീ പരിപാടികളും ഇതോടൊപ്പം നടത്തപ്പെടും. കോട്ടയത്തിണ്റ്റെ സാംസ്കാരിക പെരുമയും മതസൗഹാര്‍ദ്ദപാരമ്പര്യവും വിളംബരം ചെയ്യുന്ന വര്‍ണാഭമായ ഘോഷയാത്രയോടെയായിരിക്കും രണ്ടാമത് അന്തര്‍ദേശീയ സത്രം ആരംഭിക്കുന്നത്. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റവും ശ്രദ്ധേയനായ മലയാളിക്ക് നല്‍കപ്പെടുന്ന മാനവസേവാ രത്ന പുരസ്കാര സമര്‍പ്പണവും സത്രത്തിണ്റ്റെ സമാപനസമ്മേളനത്തില്‍ നടത്തപ്പെടും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും അന്തര്‍ദ്ദേശീയ തലത്തിലുള്ള ഗണേശഭക്തരുടെ കൂട്ടായ്മകളും സത്രത്തിണ്റ്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഗണപതി പ്രതിഷ്ഠയുള്ള തമിഴ്നാട്ടിലെ പിളളയാര്‍പെട്ടി ക്ഷേത്രത്തില്‍ നിന്നുള്ള ഗണപതി വിഗ്രഹം ആഘോസമന്വിതം സത്രവേദിയിലേക്ക് ആനയിക്കപ്പെടുന്നു. കേന്ദ്രമന്ത്രിമാര്‍, ഹിന്ദുസംഘടനാ നേതാക്കള്‍, സാംസ്കാരിക നായകന്‍മാര്‍, ഉദ്യോഗസ്ഥപ്രമുഖര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിവര്‍ ഈ മഹാസംഗമത്തില്‍ പങ്കെടുക്കുന്നു. സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാടിണ്റ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മണ്ഡലമാസവ്രതാരംഭത്തോടെയാണ് മഹാഗണപതിസത്രം നടത്തപ്പെടുന്നത്. സത്രത്തിണ്റ്റെ വിജയകരമായ നടത്തിപ്പ് ലക്ഷ്യമിട്ടുകൊണ്ട് നാളെ ൩ മണിക്ക് കോട്ടയം തിരുനക്കര ബ്രാഹ്മണസമൂഹമഠത്തില്‍ വച്ച് വിപുലമായ സ്വാഗതസംഘരൂപീകരണയോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: