തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചാര്‍ജ്ജ് വര്‍ദ്ധന അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു.
നിരക്ക് വര്‍ദ്ധനയെ എതിര്‍ത്ത സംഘടനകളുടെ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ അറിയിച്ച ശേഷം തീരുമാനം കൈക്കൊള്ളും. എസ്.എസ്.എല്‍.സി വരെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവിന് പ്രായപരിധി നിശ്ചയിക്കരുതെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: