ബെയ്ജിംഗ്: ചൈനയില്‍ 39 പേരുടെ മരണത്തിനിടയാക്കിയ ബുള്ളറ്റ് ട്രെയിന്‍ അപകടം സിഗ്നല്‍ സംവിധാനത്തിലെ അപാകതയാണെന്ന് റെയില്‍വെയുടെ അന്വേഷണ റിപ്പോര്‍ട്ട്. പച്ച സിഗ്നല്‍ മാറി ചുവന്ന സിഗ്നല്‍ തെളിയാതിരുന്നതാണ് അപകട കാരണമെന്ന് ഷാംഘായി റെയില്‍വെ മേധാവി അറിയിച്ചു.
അതിവേഗ തീവണ്ടിപ്പാതയുടെ ശൃംഖലകളുണ്ടാക്കാന്‍ ചൈന കോടിക്കണക്കിന് പണമാണ് ചെലവിടുന്നത്. കഴിഞ്ഞ മാസമാണ് ബെയ്ജിങ്ങ്- ഷാങ്ന്‍ഘായ് അതിവേഗപ്പാത ഉദ്ഘാടനം ചെയ്യപ്പെട്ടത്. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ഉദ്ഘാടനത്തോടെ ബെയ്ജിംഗ് ഷാങ്ന്‍ഘായ് യാത്രാസമയം പകുതിയായി കുറഞ്ഞു. അഞ്ചുമണിക്കൂറാണ് ഇപ്പോള്‍ യാത്രയ്ക്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: