കൊച്ചി: പുത്തൂര്‍ ഷീലാവധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഐ.ജി മുഹമ്മദ് യാസിന്, എസ്.പി വിജയ് സാക്കറെ, സി.ഐ വിപിന്‍ദാസ് എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ്പത്തിന്റെ സഹോദരന് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: