നാം ജീവിക്കുന്നത് രണ്ടു ലോകത്താണ്. ഒന്നു ബാഹ്യവും മറ്റേത് ആഭ്യന്തരവും. പഴയ കാലംമുതല്‍ മനുഷ്യന്റെ പുരോഗതി നീ രണ്ടു ലോകങ്ങളിലും മിക്കവാറും സമാന്തരരേഖകളിലൂടെയാണുണ്ടായിട്ടുള്ളത്. അന്വേഷണം തുടങ്ങിയത് ബാഹ്യലോകത്തിലാണ്; ഗംഭീരമായ പ്രശ്നങ്ങള്‍ക്കെല്ലാം ബാഹ്യപ്രകൃതിയില്‍ നിന്ന് ഉത്തരം കിട്ടണമെന്ന് മനുഷ്യന് ആദ്യമാഗ്രഹിച്ചു. സൗന്ദര്യത്തിനും ഉദാത്തതയ്ക്കും വേണ്ടിയുള്ള ദാഹത്തിന് മനുഷ്യന് ഉപശാന്തി തേടിയത് തന്റെ ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ്. തന്നെയും, തന്റെ ഉള്ളിലുള്ള പൊരുളിനെയും സ്ഥൂലത്തിന്റേതായ ഭാഷയില്‍ പ്രകാശിപ്പിക്കാന്‍ അവനാഗ്രഹിച്ചു. കിട്ടിയ ഉത്തരങ്ങള്‍ ഗംഭീരങ്ങളുമായിരുന്നു; അതായത്, ഈശ്വരനെയും ആരാധനയെയും പറ്റിയുള്ള ഏറ്റവും അത്ഭുതങ്ങളായ ആശയങ്ങള്‍; സൗന്ദര്യത്തിന്റെ ഏറ്റവും ആനന്ദസാന്ദ്രമായ ആവിഷ്കാരങ്ങള്‍. ബാഹ്യലോകത്തില്‍ നിന്ന് ഉദാത്തമായ ആശയങ്ങള്‍ വരുകതന്നെ ചെയ്തു. എന്നാല്‍ മനുഷ്യരാശിക്കുവേണ്ടി പിന്നീട് ഉന്മീലിതമായ മറ്റേ ലോകം കുറേക്കൂടി കൂടിയ തോതില്‍ ഉദാത്തവും സുന്ദരവും അനന്തവ്യാപകവുമായ ഒരു പ്രപഞ്ചത്തെ അവന്റെ മുന്നില്‍ പരത്തി. വേദങ്ങളിലെ കര്‍മ്മകാണ്ഡത്തില്‍ മതത്തെപ്പറ്റി അത്യാശ്ചര്യങ്ങളായ ആശയങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത് കാണാം. പ്രപഞ്ചത്തിന്റെ സൃഷ്ടാവും പാലകനും സംഹര്‍ത്താവുമായ ഒരു സര്‍വശക്തനെപ്പറ്റിയുള്ള അത്യാശ്ചര്യാശയങ്ങള്‍ നമുക്ക് നല്കപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ഭാഷ പലപ്പോഴും ആത്മാവിനെ അങ്ങേയറ്റം മഥിക്കുവാന്‍ പോന്നതുമാണ്. ഋഗ്വേദസംഹിതയില്‍ സൃഷ്ടിക്കുമുമ്പുള്ള അവ്യാകൃതാവസ്ഥയെ വര്‍ണ്ണിക്കുന്ന ആ അത്യത്ഭുതശ്ലോകം നിങ്ങളില്‍ അധികംപേരും ഒരുപക്ഷേ ഓര്‍മ്മിക്കുന്നുണ്ടാകാം. ഒരുപക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള വര്‍ണനകളില്‍വച്ച് അത് ഏറ്റവും ഉദാത്തമാണെന്നുവരാം. ഇതൊക്കെയാണെങ്കിലും, അത് ബാഹ്യമായ ഉദാത്തതയുടെ ആലോഖനമാണെന്ന് കാണാം; ഇനിയും, അത് സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്ന് അതില്‍ പറ്റിയിട്ടുണ്ട്. ഭൗതികഭാഷയിലുള്ള, പരിമിത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍, മാംസപേശികളുടെ അപരിമിതത്വമാണ് ചിന്തയുടേതല്ലെന്ന് കാണാം. ഇനിയും, അത് സ്ഥൂലമായിരിക്കുന്നേ ഉള്ളൂ. ഭൗതികമായ എന്തോ ഒന്ന് അതില്‍ പറ്റിയിട്ടുണ്ട്. ഭൗതികഭാഷയിലുള്ള, പരിമിതത്വത്തിന്റെ ഭാഷയിലുള്ള, അനന്തതയുടെ ഒരാവിഷ്കാരമായിട്ടേ അതവശേഷിക്കുന്നുള്ളൂ. എന്നാല്‍ മാംസപേശികളുടെ അപരിമിതത്വമാണത് ചിന്തയുടേതല്ലെന്ന്, കാണാം, അതിനാല്‍, രണ്ടാമത്തെ വിഭാഗമായ ജ്ഞാനകാണ്ഡത്തില്‍ തികച്ചും വിഭിന്നമായ ഒരു പുറപ്പാടാണുള്ളത്. പ്രപഞ്ചരഹസ്യങ്ങള്‍ക്കുവേണ്ടി ബാഹ്യപ്രകൃതിയില്‍ നടത്തുന്ന അന്വേഷണമാണ് അദ്യത്തേത്; ജീവിതത്തിന്റെ ഗംഭീരമായ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം ഭൗതികലോകത്തില് നിന്നു കിട്ടാനുള്ള ഒരു പരിശ്രമം. യസ്യൈതേ ഹിമവന്തോ മഹിത്വാ ‘ആരുടെ മഹനീയതയാണോ ഈ ഹിമാലയങ്ങള്‍ പ്രഖ്യാപിക്കുന്നത്.’ ഇതൊരു ഗംഭീരമായ ആശയംതന്നെ, പക്ഷേ, ഭാരത്തിന് വേണ്ടത്ര ഗംഭീരമല്ലായിരുന്നു. ഭാരതീയമനസിന് പിന്‍വാങ്ങേണ്ടിവന്നു. അന്വേഷണം മറ്റൊരു ദിക്കിലേക്കായി – ബഹ്യത്തില്‍നിന്ന് ആന്തരത്തിലേക്ക്, ഭൗതികതത്തില്‍ നിന്ന് മാനസികത്തിലേക്ക്. അപ്പോള്‍ ഒരു ചോദ്യമുയര്‍ന്നു: “മരിച്ചാല്‍ എന്താണ് മനുഷ്യന്നു സംഭവിക്കുന്നത്?” ആസ്തീത്യേകേ നായമ സ്തീതി ചൈകേ – ചിലര്‍ പറയുന്നു അയാള്‍ക്ക് ഉണ്മയുണ്ടെന്ന്, മറ്റു ചിലര്‍, അയാളുടെ കഥ കഴിഞ്ഞെന്ന്. യമരാജാവേ, ഏതാണ് സത്യമെന്ന് പറഞ്ഞു തരൂ.’ തികച്ചും വ്യത്യസ്തമാണ് ഇവിടെ കാണുന്ന പുറപ്പാട്. ബാഹ്യലോകത്തുനിന്ന് കിട്ടാവുന്നതെല്ലാം ഭാരതീയമനസ്സു നേടി. എന്നാല്‍ അതുകൊണ്ട് സംതൃപ്തിയടഞ്ഞില്ല. കൂടുതല്‍ തിരക്കാനാണ് അതാഗ്രഹിച്ചത്. സ്വന്തം ആത്മാവില്‍ തന്നെ മുഴുവന്‍. അങ്ങനെ അവസാനത്തെ ഉത്തരം കൈവന്നു.
വിവേകാനന്ദ സാഹിത്യസംഗ്രഹത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: