പാലാ: ബിജെപിക്കാരനായ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തതിനെതിരെ വ്യാപക പ്രതിഷേധം. പാലായിലെ ഒരു ബാറില്‍ നാട്ടുകാരുമായി സംഘട്ടനമുണ്ടായതറിഞ്ഞ് അന്വേഷിക്കാനെത്തിയ പഞ്ചായത്ത് മെമ്പര്‍ സി.ബി.ബിജുവിനെ ഹോട്ടലുടമകള്‍ തടഞ്ഞു വയ്ക്കുകയും തുടര്‍ന്നു പോലീസിനെ ഉപയോഗിച്ചു കള്ളക്കേസ് എടുക്കുകയുമായിരുന്നുവെന്ന് ബിജെപി പാലാ നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് (എം) സമ്മര്‍ദ്ദവും ഇക്കാര്യത്തില്‍ ഉണ്ടായതായി ബിജെപി ആരോപിച്ചു. സ്ഥലത്തെ മാണി ഗ്രൂപ്പ് നേതാവിനെ പരാജയപ്പെടുത്തി ജനപ്രതിനിധിയായ ബിജുവിനെ ഈ വിരോധത്തിന്റെ പേരിലാണ് കള്ളക്കേസില്‍ പ്പുടുത്തിയത്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ബിജുവിനെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്കി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മോഹനന് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സമിതി അംഗം അഡ്വ. എന്‍.കെ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എന്‍.കെ.ശശികുമാര്‍, ടി.ആര്. നരേന്ദ്രന്, ജി.രഞ്ജിത്, സജന് സെബാസ്റ്റ്യന്‍, ഗിരീഷ്കുമാര്‍, ടി.ടി.ബിജു, എന്നിവര്‍ പ്രസംഗിച്ചു. മീനച്ചില്‍ പഞ്ചായത്ത് ബിജെപി കമ്മറ്റിയും സംഭവത്തില്‍ പ്രതിഷേധിച്ചു. സുരേഷ് വണ്ടാനത്തുകുന്നേല്‍, സിന്ധു പൈകപറമ്പില്, ഹരിദാസ് നെല്ലാല എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: