തിരുവനന്തപുരം: ധനവിനിയോഗ ബില്‍ പാസാക്കാന്‍ കള്ളവോട്ട് ചെയ്തതാരാണെന്ന് വെളിപ്പെടുത്താന്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി. കള്ളവോട്ട് ചെയ്തത് ഏത് എംഎല്‍എയാണെന്ന് ചൂണ്ടിക്കാണിച്ചാല്‍ സമാധാനം പറയാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിലുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യത്തിനുള്ള വെല്ലുവിളിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: