ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. കിര്‍കുക്ക് പ്രവിശ്യയില്‍ ഹല്-ഹാവിജ ജില്ലയിലായിരുന്നു സ്ഫോടനം. അല്‍-ഖ്വായിദ അംഗമെന്ന് സംശയിക്കുന്ന മുഹമ്മദ് നാസിഫ് ജാസിം എന്നയാളുടെ വീട് ലക്ഷ്യം വച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: