നീലേശ്വരം: നഗര മധ്യത്തിലെ വിസ്തൃതമായ ശുദ്ധജല തടാകം മാലിന്യം കൊണ്ട് നിറയുന്നു. നീലേശ്വരം കോവിലകം ചിറയാണ് മാലിന്യം ഒഴുകിയെത്തി മലിനമായി കിടക്കുന്നത്. നഗരമധ്യത്തില്‍ രണ്ട് ഏക്കറോളം വിസ്തൃതിയിലുള്ള കോവിലകം ചിറ രാജ ഭരണത്തിണ്റ്റെ പിന്മാറ്റത്തോടെ നാശോന്മുഖമായിത്തുടങ്ങി പടവുകള്‍ ഇടിഞ്ഞു. മാലിന്യം നിറഞ്ഞ് കിടക്കുന്ന ചിറ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടികളും ഉണ്ടാകുന്നില്ല. വിശ്വാസത്തിണ്റ്റെ പരിവേഷം കൊണ്ടും ശ്രദ്ധേയമാണ് കോവിലകം ചിറ. കിഴക്ക് ഭാഗത്ത് മന്ദം പുറത്ത് ഭഗവതിയുടെ പൂക്കടവ്, തെക്ക് ഭാഗത്ത് തളിയില്‍ ശിവക്ഷേത്രത്തിണ്റ്റെ ആറാട്ടുകടവുമാണ്. നഗരസഭയായി ഉയര്‍ത്തപ്പെട്ട നീലേശ്വരം നഗരത്തിണ്റ്റെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കോവിലകം ചിറയുടെ നവീകരണത്തോടെ സാധ്യമാകും. അഗ്നിബാധ സംഭവിച്ചാല്‍ ഫയര്‍ഫോഴ്സിന് എളുപ്പത്തിലെത്തി വെള്ളം ശേഖരിക്കാമെന്ന പ്രത്യേകതയുമുണ്ട്. ചിറക്ക് നടുവിലായി ഉള്ള കിണര്‍ പ്രയോജനപ്പെടുത്തിയാല്‍ ആവശ്യത്തിന് ശുദ്ധജലം ലഭിക്കുകയും മറ്റ് ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാനാകും. നേരത്തെ ജില്ലാ തല സ്കൂള്‍ നീന്തല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത് ഈ ചിറയിലായിരുന്നു.ആഫ്രിക്കന്‍ പായലും മാലിന്യവും നിറഞ്ഞ് ചിറമലിനമായതോടെ നീന്തല്‍ മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ചിറ ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് പിന്മാറുകയായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളില്ലാത്ത സാഹചര്യത്തില്‍ ചിറ പുനരുദ്ധരിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു. ഇതിണ്റ്റെ ഭാഗമായി നാട്ടുകാര്‍ പടവുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ സാമ്പത്തിക പരാധീനതമൂലം കമ്മിറ്റിക്ക് ഇത് പൂര്‍ത്തീകരിക്കാനായില്ല. നഗരസഭ ഭരണക്കാര്‍ ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ തയ്യാറാക്കിയാല്‍ കോവിലകം ചിറക്ക് പുതു ജീവന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: