വാഷിംഗ്ടണ്‍: തന്നെ തള്ളിപ്പറയുകവഴി ചൈനീസ് നേതാക്കള്‍ പക്വതയാര്‍ജിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണെന്ന് ദലൈലാമ പ്രസ്താവിച്ചു. ചൈനക്ക് കാലപ്പഴക്കത്താല്‍ വ്യത്യാസം വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആഗോളമായി അംഗീകാരം നേടിയ ആത്മീയ നേതാവായ ലാമയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് അമേരിക്കയില്‍ ഒത്തുചേര്‍ന്നത്. പക്ഷേ സന്യാസിവേഷത്തിലുള്ള ചെന്നായ് എന്നാണ് ലാമയെ ചൈന വിശേഷിപ്പിക്കുന്നത്.
ടിബറ്റുകാരേയും ചൈനക്കാരേയും താനൊരു വിപരീതശക്തിയാണെന്ന് വിശ്വസിപ്പിക്കാനാണ് അവര്‍ പാടുപെടുന്നത്. അവര്‍ക്ക് നിഷേധാത്മകത നൂറ് ശതമാനവും നല്‍കേണ്ടതുണ്ട് അവരുടെ അഭിപ്രായങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല. സാധാരണ മനുഷ്യരില്‍ തലച്ചോറിന്റെ ഒരുഭാഗം വളര്‍ന്ന് സാമാന്യബുദ്ധിയുണ്ടാകുന്നു. എന്നാല്‍ ചൈനക്കാര്‍ക്ക് വിശിഷ്യാ തീവ്രവാദികള്‍ക്ക് തലച്ചോറിന്റെ ഈ ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ സന്ദര്‍ശിച്ചപ്പോള്‍ ചൈനക്കാര്‍ക്ക് ആ ഭാഗം നിറച്ചുകൊടുക്കുന്ന ഓപ്പറേഷന് ചെയ്യണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1959 ല്‍ ടിബറ്റില്‍നിന്ന് ചൈനീസ് ഭരണംമൂലം പലായനം ചെയ്ത ലാമ ടിബറ്റുകാരുടെ അവകാശങ്ങള്‍ക്കുവേണ്ടി താന്‍ നിലകൊള്ളുമെന്നറിയിച്ചു. എന്നാല്‍ ചൈനക്കാര്‍തന്നെ ഒരു വിഘടനവാദിയായാണ് ചിത്രീകരിക്കുന്നത് റോളിംഗ്സ്റ്റോണ്‍ എന്ന മാസികക്കനുവദിച്ച അഭിമുഖത്തില്‍ ലാമ വ്യക്തമാക്കി.
എഴുപത്തിയാറ് വയസിലും ലാമ പൂര്‍ണ ആരോഗ്യവാനായി കാണപ്പെടുന്നു. തന്റെ അനന്തരാവകാശിക്ക് ചൈന അംഗീകാരം നല്‍കുമോ എന്ന് ലാമ ഭയക്കുന്നു. തന്റെ രാഷ്ട്രീയ ദൗത്യം അവസാനിപ്പിക്കുകയാണെന്നറിയിച്ച ലാമ തന്റെ അനന്തരാവകാശിയായ പതിനഞ്ചാമത് ലാമയുടെ ജീവിതമെങ്കിലും പ്രശ്നരഹിതമാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ തിബറ്റിലേക്കുള്ള തന്റെ തിരിച്ചുപോക്കിനെക്കുറിച്ച് പരാമര്‍ശിക്കാറുള്ള ലാമ ഇത്തവണ നിശബ്ദത പാലിച്ചു. ലാഡയിലെ പൊട്ടാല കൊട്ടാരത്തില്‍തന്നെ സംസ്ക്കരിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് ലാമ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: